അവര്‍ ,റ്റ്വിറ്റര്‍ ഫ്രെന്റ്സോ അതോ ജീവന്‍ടോണോ

ഏഴുവര്‍ഷത്തെ പ്രെവാസം എന്നിലെ കരിയറിനെ ഒരു പരിധിയൊക്കെ സഹായിച്ചുണ്ടെങ്കിലും, എന്നിലെ നാട്ടിന്‍പുറത്തുകാരനെ നശിപ്പിച്ചു തുടങ്ങിയിരുന്നു, എന്തൊക്കെയോ നഷ്ടപ്പെടുന്നതു പോലെ.. നാടിന്റെ നന്മകള്‍ എന്നില്‍നിന്നും നഷ്ട്ടപ്പെട്ടിരുന്നുവോ??


നാട്ടിലെ മലയാളം സ്കൂളില്‍ തുടങ്ങിയ പടിത്തം. 7ആം ക്ലാസ്സിനു ശേഷം നഗരത്തിലെ സര്‍ക്കര്‍ ബോയ്സ് സ്കൂളിലേക്ക് പറിച്ചു നടപ്പെടുകയും,.. (ഞങ്ങടെ നാട്ടിലുള്ള സ്കൂളില്‍ അന്ന് 7ആം ക്ലാസ്സു വരെമാത്രമേ ഉണ്ടായിരുന്നുള്ളൂ..) സ്കൂള്‍ മാറ്റത്തിനൊപ്പം എന്റെ ഏറ്റവും അടുത്ത ഫ്രെന്റ്സിനെ എനിന്ക്കു നഷ്ട്ടപ്പെടുകയായിരുന്നു.. സര്‍ക്കാര്‍ സ്കൂളില്‍ പിന്നെ മൂന്നു വര്‍ഷം കൂടി.. പത്താം ക്ലാസ്സ് പാസ്സവുമെന്ന് വിചാരിച്ചതല്ല.. പക്ഷെ എങിനേയൊ പാസ്സായി.. രണ്ടു വര്‍ഷം +2 എന്നുപറയുന്ന അഭ്യാസം.. നാട്ടില്‍ അന്നൊക്കെ +2 ഉള്ള സ്കൂളുകള്‍ വളരെ അപൂര്‍വമായിരുന്നു.. കൂടെ പടിച്ചവരൊക്കെ പ്രി-ഡിഗ്രി എന്നൊക്കെ പറഞു കോളേജില്‍ പലതരത്തിലുള്ള പുതിയ ഡ്രെസ്സുകളൊക്കെയിട്ടു.. ക്ലാസ്സു കട്ടടിച്ച് സിനിമാക്കു പോകുമ്പോള്‍ ഞാന്‍ മാത്രം സ്കൂള്‍ യൂണിഫോമും പുറത്തൊരു വല്യ ബാഗും!! വാട്ടര്‍ ബോട്ടിലും ലഞ്ച് ബോക്സും.. +2വിനു സയന്‍സ് ഗ്രൂപ്പെടുത്ത്പോയി എന്ന ഒറ്റക്കാരണത്താല്‍,.. എഞ്ചിനിയര്‍മാരെയും ഡോക്റ്റര്‍മാരേയും ഉണ്ടാക്കി രാഷ്ട്രസേവനത്തിനു വിടാന്‍ പര്യാപ്തമാക്കുന്ന കേരളത്തിലെ ഫേമസ് പി സി “തന്തയില്ലാതവന്റെ” ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റ്രെന്‍സ് കോച്ചിങും മറ്റുമായി ജീവിതം ഒരു വല്ല്യ ചോദ്യച്ചിന്നമായി തോന്നിത്തുടങിയിരുന്നു..


ഇപ്പോഴതെ ഹൈറ്റെക്ക് പിള്ളേരെപ്പോലെ ജനിച്ചുവീഴുമ്പോളേ.. എനിക്കു ഇഞിനീറാവണം ഡോക്കിട്ടറാവണം എന്നൊന്നും അന്നുഞാന്‍ ചിന്തിച്ചിരുന്നെയില്ല .. എന്തെങ്കിലും പടിക്കണം.. എങ്ങനേയൊക്കെയോ ജീവിക്കണം എന്നേയുണ്ടായിരുന്നുള്ളൂ (ഒരു ആള്‍ ഇസ് വെല്ല് റ്റയിപ്പ് ).. പിന്നെ വല്ല്യച്ച്ന് എങിനേയോ എഞിനീയറായിപ്പോയി എന്ന കാരണത്താല്‍.. എന്നേയും എഞിനീയറാക്കണം എന്നൊരു കടുത്ത വാശി പിതാശ്രീക്കുണ്ട്ടയിരുന്നതുകൊണ്ട്.. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു പ്രെഫൊഷന്‍ തെരഞെടുക്കാന്‍ എന്നെ നിര്‍ഭന്തിച്ചു കൊണ്ടേയിരുന്നു!! എല്ലാത്തിലും ബിലൊ ഏവരേജ് ആയിരുന്ന ഞാന്‍ പി സി എന്നു പറയുന്ന കൊലയാളിയുടെ മുന്നില്‍പ്പെട്ട അറവുമാടായി!! ഇഷ്ട്ടമല്ലായിരുന്നെങ്കിലും അച്ചനുമമ്മയുടെയും ആഗ്രഹത്തിന്‍ എതിരുനിലക്കാന്‍ തോന്നിയില്ല!! വല്ലാത്തപേടിയായിരുന്നു അച്ചനെ ..പേടിയായിരുന്നു ഉഴപ്പാന്‍


അക്കൊല്ലത്തെ എന്റ്രന്‍സ് ചരിത്രത്തില്‍ ഏറ്റവും കുറവു റങ്കുവാങി എന്റ്രന്‍സ് റെക്കോട് തിരുത്തി ഞാന്‍ മുന്നേറി.. അച്ച്നുമമ്മക്കും അതു വലിയൊരു ഷോക്കായിരുന്നു.. അവരുടെ വിഷമം കണ്ട് അന്നേരത്തെ പൊട്ടബുദ്ധിക്ക് ഒരു പ്രോമിസ്സ് കൊടുക്കുകയും.. ഇനി അവര്‍ എന്തു പടിക്കാന്‍ പരഞാലും അതു ച്യ്തോളാമെന്നും.. വിഷമിക്കരുതെന്നും! ആ വാക്കുകള്‍ പാരയായി പിന്നെ വന്നുഭവിക്കുകയും ചെയ്തു!.... +2വിനു എഞിനിയറിങ്ങ് കോളേജുകള്‍ക്കു വേണ്ട മിനിമം മാര്‍ക്ക് കോപ്പിയടിച്ചിട്ടു കിട്ടിയതുകൊണ്ട് .. അച്ചന്‍ തന്റെ മകനെ കേരളത്തിനു വേണ്ടെങ്കില്‍ വേണ്ട കറ്ണാടകത്തില്‍ മകനൊരു മുത്തായി മാറും! എന്നു തോന്നിയതു കൊണ്ടാവാം!! എം എസ് രാമയ്യ എന്ന പേരുള്ള ഒരു വല്ല്യ മനുഷ്യന്റെ പണച്ചാക്കുകളുടെ മക്കള്‍ മാത്രം പടിക്കുന്ന ആ കോളേജില്‍ അഡ്മിഷന്‍ ശരിയാക്കിയതും.. അവിടേക്കു പോകാന്‍ നിര്‍ഭന്തിതനായതും


കോളേജില്‍ ചെന്ന ആദ്യ ദിവസം തന്നെ മനസ്സിലായി ഇവിടമെനിക്കു പറ്റില്ലാന്ന്.. അന്നൊന്നും ഇന്‍ഗ്ഗീഷെന്നു കേട്ടാ വല്ല്യ വിവരക്കേടാണെന്നു പറയുമായിരുന്നു!! .. അവിടെ ചെന്നപ്പൊ എവിടെത്തിരിഞൊന്നു നോക്കിയാലും അവിടെല്ലാം ഇങ്ങ്ലീഷ് മാത്രം!! ആദ്യ ദിവസം തന്നെ ഞാന്‍ ഒരു പ്രെതിജ്ഞയെടുത്തു.. ഇനിയണോട്ട് ഇങ്ങ്ലീഷില്‍ മാത്രമേ സംസാരിക്കുള്ളൂവെന്ന്.. ഒരാഴ്ച്ച ആരോടും മിണ്ടാതെ നടന്നു.. പിന്നെ പ്രെതിജ്ഞക്കു വേണമെങ്കില്‍ മറ്റുവല്ലോരേം കിട്ടും ഞാന്‍ പോണെന്നു പറഞ്ഞ് . രാഷ്റ്റ്ര ഭാഷ ഹിന്ദിയില്‍ ഒരു കൈ നോക്കിത്തുടങി..!! അങ്ങനെ വളരെക്കുറച്ചു ഫ്രെന്റ്സും.. വരണ്ട ജീവിതവുമായി നാലുവര്‍ഷം.. ആര്‍ ടി നഗറെന്നുപറയുന്ന ഒരു സ്ഥലത്തയിരുന്നു താമസുച്ചിരുന്നത്.. അവിടെയിണ്ടായിരുന്ന കുറച്ചു ഫ്രെന്റ് ഒരുപാടു സഹായിച്ചുണ്ടെന്നെ.. കോളേജിലെ മലയാളികളെന്നു വിളിക്കുന്ന മല്ലൂസിനെക്കൊണ്ട് എനിക്കു പ്രെശ്നങ്ങളല്ലാതെ മറ്റൊന്നും ഊണ്ടായിട്ടില്ല... അവര്‍ എപ്പോഴും പറയും ഞാനൊരു കണ്ട്രി.. !! ശരിയായിരുന്നു.. ഞാന്‍ കണ്ട്രി മാത്രമായിരുന്നില്ല.. ജീവിച്ചിരുന്നത് 14ത് സെഞ്ച്വറിയിലും..!! പക്ഷെ ഹിന്ദിക്കാരായ നല്ല കുറച്ചു സഹോദരന്മാര്‍ ഉണ്ടായിരുന്നതുകൊണ്ടും.. കൊടുക്കുന്ന ഫീസിനു പടിക്കുക മാത്രമാണെനിക്ക് ചെയ്യാനുള്ളു എന്ന തിരിച്ചറിവും പടിക്കാനെന്നെ പ്രേരിപ്പിച്ചു!! ഒരുകണക്കിനു പറഞ്ഞാല്‍ നിര്‍ഭന്തിതനായി!!


അവിടെനിന്നു അത്യാവശ്യം നല്ല മാര്‍ക്കോടെ പാസ്ഔട്ടായി എങ്കിലും! എന്നിലെ കാരക്റ്ററിനു കാര്യമായ മാറ്റം വന്നിരുന്നു!! ടോട്ടലി ഇന്റ്രൊവെര്‍റ്റ്..!! അങനേയാണ് ചേച്ചിയുടെ ഐഡിയപ്രെകാരം എന്റെ സ്വഭാവം മാറ്റിയെടുക്കാനെന്ന വ്യാജേന ആസ്റ്റ്രേലിയയിലെ സിഡ്നിയില്‍ എത്തിപ്പെടുകയും.. ഇവിടെ പബ്ലിക് ഫൈനാന്‍സില്‍ എം ബി എ എന്നു പറയുന്ന എന്തോ ഒന്ന് ഏടുക്കുകയും ചെയ്തു!! പടനകാലത്ത് സൂപ്പര്‍മാര്‍ക്കറ്റ് പിസ്സ ഡെലിവറി, പെറ്റ്രോല്‍ പമ്പ് തുടങിയ സ്ഥലങ്ങളില്‍ ജോലിനോക്കി.. അതൊരു വലിയ എക്സ്പീരിയന്‍സ് ആയിരുന്നു.. പടിത്തത്തിനു ശേഷം ഒരു ബാങ്കില്‍ ജോലികിട്ടുകയും ചെയ്തു , അതിനിട്ക്ക് ഇവുട്ത്തെ പി ആര്‍ ഉം , സിറ്റിസന്‍ ഷിപ്പും എടുക്കുകയും ചെയ്തു! അപ്പോഴാണറിയുന്നത് അളിയച്ചാരുടെ ചങ്ങായി പോലീസില്‍ ചേരുകയും! കാശുനന്നയി സമ്പാദിക്കുകയു ചെയ്യുന്നുടെന്നറിയുന്നത്! പുള്ളിയെ കാണുമ്പോഴുള്ള ഞാനടക്കമുള്ള മറ്റു മലയാളികളുടെ ബഹുമാനം എന്നെ ലതാവാന്‍ പ്രേരിപ്പിച്ചു!! അങ്ങനെ ചാള്‍സ് സ്റ്റുര്‍റ്റ് യൂണിവേഴ്സിറ്റിയില്‍ പൊലിസിങ് പ്രാക്റ്റീസ് പടിക്കാന്‍ പോകുകയും ഗോട്ട് സെലെക്റ്റഡാവുകയും ചെയ്തു!! റ്റ്രേനിങ്ങിന്റെ സമയത്തു തന്നെ എനിക്കു മനസ്സിലായി, ഈ പരിപാടി എനിക്കു പറ്റിയതല്ലെന്ന്.. പിന്നെ നീണ്ട ഒരു വര്‍ഷം കടിനമായ ജ്വാലിയുടേതായിരുന്നു.. പുറത്തു ചിരിക്കുമ്പോഴും ഉള്ളില്‍ വര്‍ണ്ണവെറിയുള്ളവരുടെ നാടാണ് ആസ്റ്റ്രേലിയ എന്നു മനസ്സിലായി.. പ്രെത്യേകിച്ചും മേലാപ്പീസറ്മാര്‍ക്കിടയില്‍! അങ്ങനെ ജയിലില്‍ കിടക്കുന്നവരുടെ മാലാഖമാരുടെ ജ്വലിക്കായി ഒഴിവുവരുകയും .. അവിടെ അവരുടെ കാര്യങ്ങല്‍ നോക്കുകയും അവരെ നേര്‍വഴിക്കു നടത്താന്‍ ഉത്തരവാദിത്തമുള്ള ഒരു ജ്വാലിക്കാരനയി ജോയിന്‍ ചെയ്യുകയും ചെയ്തു!!


അങ്ങനെ വളരെക്കുറച്ചു ഫ്രെന്റ്സും മറ്റുമായി.. യാന്ത്രീകമായി ജീവിച്ചു വരുമ്പോഴാണ് റ്റ്വിറ്ററില്‍ ജോയിന്‍ ചെയ്യുകയും പിന്നെ അതെന്താണെന്നു മനസ്സിലാവാത്തതുകൊണ്ടാണോ എന്തോ! ഉപയോഗിക്കാതേയുമിരുന്നു!! ഒരു ദിവസം മലയാളം ന്വീസ് പേപ്പേര്‍സ് തിരയുന്നതിനിടയില്‍.. യാദര്‍ശികമായി.. കുറച്ചു മലയാളം ബ്ലോഗുകള്‍ കാണാന്‍ ഇടയാവുകയും... വിശാല്‍ ഭായുടെ കൊടകര പുരാണം, അരവിന്തേട്ടന്റെ മൊത്തം ചില്ലറ, റ്റിന്റൂന്റെ തല്ലുകൊള്ളിയുടേ ആത്മകഥ, ബെര്‍ളിയുടെ ബെര്‍ളിത്തരങ്ങള്‍, അരുണിന്റെ കായംകുളം സൂപ്പെര്‍ഫാസ്റ്റ് തുടങ്ങിയവയുടെ സ്ഥിരം വായനക്കരനാകുകയും ചെയ്തു..


അതിനിടയില്‍ റ്റ്വിറ്റരില്‍ ആക്റ്റീവാവാന്‍ തീരുമാനിക്കുകയും!! മുകളില്‍ പറഞ്ഞവരെ ആഡ് ചെയ്യന്‍ ശ്രെമിക്കാന്‍ തീരുമാനിച്ചു.. ആദ്യം ഞാന്‍ ഫോളോ ച്യ്തത് മോള്‍ നല്ലകുട്ടിയാണെന്നു പറയുന്ന കുസ്രിതിറ്റിന്റുവെന്ന @7in2 റ്റിന്റുവിനേയും, പിന്നെ വാരാപ്പുഴ്യെന്ന ഗ്രാമത്തിലെ ആദ്യ എഞ്ചിനീര്‍ വിനുസേവ്യര്‍ @vinuxavier എന്ന വിനൂനേയും, എല്ല്ലാവരേയും മാച്ചൂന്നു വിളിക്കുന്ന രെതീഷ് ഭായെന്ന രതീഷ്ആര്‍ @RatheeshR നെയും, ആന്‍ സെറയെയും @Annsarah_, റി-റ്റ്വീറ്റിന്റെ ആശാന്‍ ജീയെന്ന @_ji ആര്യന്‍ (അജിത്), പാവങ്ങളുടെ ടോംക്രൂയീസ് @tomkidu റ്റോം കിഡ്, മിസ്റ്റര്‍നസ് ഗെയ് @MisterNiceGuy_ എന്ന ഇസാദ്, വര്‍ത്തമാനത്തില്‍ സവ്മ്യനും സത്യത്തില്‍ പുലിയുമായ @rakeshnair2005 രാകേഷ്, സൌത്ത് ആഫ്രിക്കയിലെ മലയാളം ബ്ലോഗര്‍കിങ്ങ് ചില്ലരയെന്ന @chill_ara അരവിന്തേട്ടന്‍, സെന്റിയുടെ ആശാനായ സെക്വൊക്സ് (എന്തോ ഒന്ന്)@zeqox എന്ന രഞ്ജിത് അവരാച്ചന്‍, വല്ലപ്പോഴും മാത്രം റ്റ്വീറ്റുന്ന നേഹയെന്ന @chembudu ചെമ്പുഡു, അമിട്ടിന്റെ റ്റ്രഷറെര്‍ എന്നവകാശപ്പെടുന്ന @shemeel_ ഷെമീല്‍, തുടര്‍ന്ന് പടം പുലി സമീര്‍ എന്ന @sameerpas പുള്ളിപ്പുലി, പിന്നെ സ്ഥിരം തല്ലുപിടുത്തമാണെങ്കിലും എപ്പൊഴും ചിരിക്കുന്ന ചെമ്പരത്തിയെന്ന @chembarathi പ്രിയങ്ക, എല്ലയിപ്പോഴും ഊരുതെണ്ടുന്ന റ്റിറ്റൊചായന്‍ @titochayan എന്ന റ്റിറ്റൊ, പണിപോയാലും റ്റ്വീറ്റുമെന്നു പരയുന്ന, ദില്‍ സെ ദെല്ലി സെ കുര്യന്‍കെസി @KurianKC എന്ന കുര്യന്‍, ഫൊരൊസാക് @firozack എന്ന ഫിരോസ് അലി, ബെവ്കൊയുടെയും, ഷാപ്പുകാരുടെയും മുത്ത് എവിവിഷ്ണുവെന്ന @avvishnu വിഷ്ണു, ബഹറിനില്‍ നിന്നും കലക്കന്‍ നമ്പറുകളുമായി @ranjithviswam രഞ്ജിത് വക്കീല്‍ , പിന്നെ കന്നട, തെല്‍ഗു സില്‍മ്മേടെ ആരാധകന്‍ @Briondale ബ്രയോന്‍ഡെയില്‍ , അലക്സാന്റ്രിയായിലെ അലക്സാണ്ടര്‍ @jobinbasani ജോബിന്‍ബസാനി, സഹായ ഹസ്തവുമായി @kithoos കിത്തൂസ് ഭായ്, അക്ഷരങ്ങള്‍ കയ്യിലിട്ടു അമ്മാനമാടുന്ന ഫയല്‍വാന്‍ @dhaneshsnair ധനേഷ്, പിന്നെ സ്പൊര്‍റ്റ്സ് ആന്റ് യാത്രാ വിശേഷങ്ങളുമായി വിഷ്ണു ആര്‍ @vishnu_r_ എന്ന വിഷ്ണു, ഉബുന്തു ആന്റ് ഗ്രാഫിക് ഡിസൈനിങ് ക്രെസുമായി വിനുറ്റെക് എന്ന @vinutux വിനേഷ്, വിനൂന്റെ ചളു ഐ ഡി വിക്സ് വിക്സ് vx_vx, ആന്‍ സെറയുടെ കസിന്‍ ചെറിയ തല്ലുകൊള്ളി @anittamat അനിട്ടമാറ്റ് എന്ന അനീറ്റ, വിയന്നയില്‍ സ്ഥിരം മൂന്ന് നാല് ആറ്റംബോമ്പ് ചുമ്മാ രസത്തിനു തല്ലിപ്പൊട്ടിച്ചു കളിക്കുന്ന വെമ്പള്ളി(ജി)യെന്ന @vempally എബി പാലമറ്റം, ഭാര്യയെ പേടിച്ചു മറ്റൊരു ഐ ഡി കൂടിത്തുടങ്ങിയ രാകേഷിന്റെ @R_online (എന്നിട്ട് അമിട്ടിനു വേണ്ടിയെന്നു നമ്പറ്)ആര്‍ ഓണ്‍ലയിന്‍, യു കെ വിഷ്ണൂന്റെ അ-പാര ഐ ഡി @vi_sh_nu, അവസാനമായി .. ചെലച്ചിട്ട് ഒരു രക്ഷേം കിട്ടാതെ റ്റ്വിറ്റരില്‍ കിടന്നു ചെലക്കുന്ന @chelakkandupoda ചെലക്കാണ്ടുപോഡാ..


പ്രിയ സുഹ്രുത്തുക്കളെ.. എല്ലാത്തിനും നന്ദി.. എന്നെ നിങ്ങളുടെ കൂടേ ഫ്രെന്റായി കൂട്ടിയതിന്..ഞാന്‍ പറയുന്നതെല്ലാം ക്ഷെമയോടെ കേട്ടതിന്..എന്നെ നിങ്ങളിലൊരാളായി കണ്ടതിന്.. എനിക്കെന്റെ ബാല്യത്തിലെ ഓര്‍മകള്‍ കുറച്ചെങ്കിലും തിരിച്ചു തന്നതിന്.. നന്ദി ഒരു നൂറു വട്ടം


“അമിട്ട് റ്റ്വീറ്റപ്പിന് എല്ലാ ഭാവുകങ്ങളും

AMIT ( Association of Malayalam Idivettu Tweeters ) tweet-up



മുത്തശ്ശി ഒരു പ്രെസ്ഥാനം

"ഈ മരങ്ങളും വീടുകളും മനുഷ്യരും എന്താണച്ചാപിന്നോട്ടു പോകുന്നത് ??" റ്റ്രേനില്പോകുമ്പോള്മനുക്കുട്ടന്ഒരുപാടുതവണ ചോദിച്ചിട്ടുള്ളതാണ്‍ ..എല്ലയിപ്പോഴും ഒരുത്തരം തന്നെ കിട്ടുംഅതെല്ലാം അവിടെത്ത്ന്നെ നിക്കാണെന്നും ,മനുക്കുട്ടനും അച്ചനുമാണു മുന്നോട്ടുപോകുന്നതെന്നും”....അപ്പൊ മനുക്കുട്ടന്‍ ‍കള്ളം പറയാണെന്ന്, ഈ അഛനെന്തറിയാം മരങ്ങള്‍ക്കെല്ലാം ജീവനുണ്ടെന്നാ റ്റീച്ചറ് പറഞേക്കണേ, അപ്പൊ അപ്പോ മരോം നടക്കണ്ടേ..??",


"മരം മുറിച്ചാ അതിനു വേദനിക്കില്ല്യേ..??"


"മരം ഒരു വരാന്നാ റ്റീച്ചറ് പറഞത്... എന്താണച്ചാ ഈ വരം..??!!"


"ഈ മരം മുറിച്ചാ, അതീക്കൂടുകൂട്ടീറ്ക്കണ കുഞ്ഞിക്കിളീകളെവടെപ്പോകും അച്ചാ..??"


"എന്തിനാച്ചാ ഈ മരങ്ങളും, ചെടികളും മുറിക്കണേ..??!" "മരങ്ങളാണ്‍ നമ്മെ രക്ഷിക്കുന്നതെന്ന് റ്റീച്ചര്‍ പറഞത് ശരിയാണോ അച്ചാ.??"




അവസാനം അച്ചന്‍ മനുക്കുട്ടനെ അവിടുന്ന് ഓടിക്കും..!!.. അതെല്ലയിപ്പോഴും അങനാ മനുക്കുട്ടന്റെ ഒരു ചോദ്യവും അച്ചനുമമ്മക്കും ഇഷ്ട്ടമല്ല ചെവിതല തരില്ല്യാ ചെക്കന്‍ അമ്മ എപ്പളും പറയും. ലതേ ചെക്കന്‍ എന്താണ്ട് ചോദിക്കണന്ന്എന്നും നീട്ടിപറഞേച്ച് അച്ചന്‍ വന്‍ ഗൌരവത്തിലാകും.!!.


എപ്പളും മനുക്കുട്ടന്റെ ചോദ്യങള്ക്കുത്തരം തരുന്ന തെക്കേലെ അമ്മിണിമുത്ത്ശ്ശ്യാ..... മുത്തശ്ശിക്കുപല്ലില്ലാത്തോണ്ട് ചിരിക്കുമ്പൊ നല്ല രസാ..ചെറ്യേകുട്ട്യോള്ടെ മാരി ... എപ്പളും മുറുക്കണകാരണം നാവൊക്കെ ചോന്നിരിക്കും... ഒരിക്കെ മനുക്കുട്ടനും തന്നു മുറുക്കാനായിട്ട് വെറ്റിലേം പാക്കും!!.... ചുണ്ണാബും, പൊകലേം..വല്ല്യോര്‍ക്കുള്ളതാത്രേ... മുറുക്കീട്ട് മനുക്കുട്ടനിഷ്റ്റായില്ല്യാ ..!! ഒരു വല്ലാത്ത ചൂവേം, തലചുറ്റലും... ഈ മുത്ത്ശ്ശി ആളൊരു രാക്ഷസ്സ്യാന്നു മനസ്സീ കരുത്യേം ചെയ്തു:“...1!... അല്ലാതെങ്ങിനാ മുറുക്കുന്നേ..??


മുത്ത്ശ്ശിടെ കയ്യില്കുറേ കഥീണ്ട്... കുട്ട്യോല്ക്കുള്ളകഥ, പിന്നെ കവിതേണ്ട്.. സ്കൂളിലെ കവിതേല്ല..അവളെ മനുക്കുട്ടനിഷട്ടല്ല.. അവള്ടച്ചന്ദുബായിന്ന്വന്നിട്ട് എല്ലവര്ക്കും മുട്ടായി കൊടുത്തുമനുക്കുട്ടനുമാത്രം തന്നില്ല... അമ്മോടു പറഞ് അവെളെ വെളിച്ചത്ത് ചോറുകൊടുത്ത് ഇരുട്ടത്ത് ഉറക്കണം.. പക്ഷെ മനുക്കുട്ടന്‍ ഇരുട്ട് പേട്യാ... ഇരുട്ടത്താണത്രേ കുട്ട്യോളെപ്പിടുത്ത്ക്കാര്‍ വര്യാ..!! കുറുംബുകാണുച്ചാ മനുക്കുട്ടനേം അവരു പിടിച്ചോണ്ടു പോകുത്രേ.. പിടിച്ചോണ്ടുപോയി... കണ്ണുകുത്തിപ്പൊട്ടിച്ച്, കയ്യും കാലും എല്ലാം ഒടിച്ച് പിച്ചതെണ്ടിക്കന്‍ കൊണ്ടുപോവൂന്നു അമ്മിണീമുത്തശ്ശ്യാ പറഞ്ഞുതന്നേ... അമ്മേ തായേ വല്ലതും തരണേ, “.. എന്നുകൂടി പറയണത്രേ..!! കണ്ണുകുത്തിപ്പൊട്ടിച്ചതും പോരാഞ് തമിഴ്കൂടി പറയണമെന്നു കേട്ടപ്പൊത്തന്നെ മനുക്കുട്ടന്‍ ഒന്നു നിശ്ചയിച്ചു ..ജീവന്‍പോയാലും കുട്ട്യോളെപ്പിടുത്തക്കാരെ വീട്ടിലേക്കടുപ്പിക്കില്ലാന്ന്..!!


അമ്മിണിമുത്തശ്ശിക്ക് മനുക്കുട്ടനെ വല്ല്യ ഇഷ്ട്ടാ....ഒരൂസ്സം കണ്ടില്ലെങ്കില് നീട്ട്യൊരു വിള്യാ..!! “മനുക്കുട്ടാന്ന്”... എന്നിട്ടും കണ്ടില്ലേല്എവിടെ എന്റെകുട്ട്യേന്ന് .. വിളികേട്ടാ മനുക്കുട്ടന് ചക്കേം, മാങ്ങേം, ഉണ്ണ്യാപ്പോം, അടേം എല്ലാം കിട്ടും , അതോണ്ട് മനുക്കുട്ടന്‍ എപ്പൊ ഹാജറായെന്നു ചോദിച്ചാല്‍മതി.. പിന്നെ മുത്ത്ശ്ശീടെ വക പാട്ടും, കഥേം ... അമ്മ ഉണ്ണാന്‍ വിളിക്കുന്നതുവരെ അവിടത്തന്ന്യാ,... ഒരു കാര്യത്തിലേയുള്ളൂ മനുക്കുട്ടനു വിഷമം.. വിളക്കുവക്കുമ്പോ മുത്ത്ശ്ശീടെകൂടെ നാമം ചൊല്ലാണം.... മുത്തശ്ശി ചൊല്ലുന്നതു ഏറ്റുചൊല്ലുകയുക് വേണം... ..എന്നാലും മനുക്കുട്ടനിഷ്ട്ടാ മുത്ത്ശ്ശ്യേ....

!!


മുത്ത്ശ്ശ്യീടെ വീട്ടില്‍ ഒരു ചെബകമരോണ്ട് ... അതിന്റെ മുകളിലാ മനുക്കുട്ടന്റെ ഇഷ്ടസ്ഥലം .... അവടെയിരുന്നാ ചെബകത്തിന്റെ മണോം കിട്ടും... ദൂരെ മൂവാണ്ടന്മാവിന്റെ ചോട്ടില്‍ മാങ്ങവീണാല്‍ അതു കാണ്വേം ചെയ്യാം..!! പക്ഷെ അപ്പടി പുളീര്‍ബാ ചെബകമരത്തുമ്മെ... എന്നാലും മനുക്കുട്ടനതീറ്റങ്ങളെ ഇഷ്ട്ടാ...!! ചാംബേമേം, ചെംബകപ്പൂമേം, മാങ്ങേമേം, വരണ പുഴുക്കളോക്കെ ഇവമ്മാരത്രേ തിന്നണത്..1!


അമ്മിണിമുത്തശ്ശി പറയാ.. ആ പുഴുക്കളാണത്ത്രേ പൂബാറ്റ്യാവണേന്ന്..


അതെങ്ങനാ ശരിയാവാ..?? പൂംബാറ്റക്കെന്തു ഭങ്ങ്യാ..?!! പുഴുക്കള്‍ക്കാണേ ഒരു ഭങ്ങീല്ല..!! മ്നുക്കുട്ടനിഷ്ടാല്ല പുഴുക്കളെ...!


മുത്ത്ശ്ശ്യേ ഈ കുഴിയാനെന്താ കുഴീലിരിക്കണേ ??"


"അതിനിര പിടിക്കാനാ കുട്ടാ..1!"


"അതെന്തിനാ ഇര പിടിക്കണേ..??"


"മനുക്കുട്ടനെന്തിനാ ചോറുതിന്നണേ, മാങ്ങതിന്നണേ, ചക്കതിന്നണേ..??"


"അതു മോന്‍ വലുതാവാന്‍..!!"


"അതുപോലെ അതിനും വലുതാവണ്ടെടാ കുട്ടാ..!!"


"കുഴിയാന വലുതായി മനുക്കുട്ടന്റെ അച്ചന്റേത്രെം വലുതാവോ..??"


"അത്രേം വലുതാവില്ല കുട്ടാ... അതു വലുതായി ഒരു തുബ്യാവും..!!"


"മുത്ത്ശ്ശ്യേ മുത്ത്ശ്ശ്യേ ..നമുക്കു തുബിയെപിടിച്ചു കളിക്കാം..!!"


മുത്തശ്ശിയെന്നും മനുക്കുട്ടന്റെ കൂടെ കളിക്കാന്‍ വരും..!! കഥ പറഞുതരും... ..........



( ഇനി തുംബിയെ പിടിക്കാനും, കഥപറനുതരാനും, പാട്ടുപാടിത്തരാനും മുത്തശ്ശി വരില്ല..17 വറ്ഷങ്ങള്‍ക്കുമുബ് മുത്തശ്ശി ഈ ലോകത്തോടു വിടപറഞു... പക്ഷെ മനുവുന്റെ മനസ്സില്‍നിന്ന് ഒരുകാലത്തിനും അടറ്ത്തിയെടുക്കാനാവില്ല, മുത്ത്ശ്ശിയില്ലായിരുന്നെങ്കില്‍ ഈ മനുവിന്റെ ബാല്യം ഇത്ര നിറപ്പകിട്ടാവില്ലയിരുന്നു... ഒരുപാടുകാര്യങ്ങള്‍ പടിക്കന്‍ കഴിയില്ലയിരുന്നു.. ആള്‍ക്കരെ എങ്ങനെ ഒരു ലാഭേച്ചയുമില്ലതെ സ്നേഹിക്കാം എന്നതിനു ഒരു വലിയ ഉദാഹരണമായിരുന്നു മുത്തശ്ശി.....!! മുത്തശ്ശിയുടെ ഓര്‍മ്മക്കായി ഞാന്‍ ഇതു സമര്‍പ്പിക്കുന്നു )

ജീവിക്കാനെനിക്കു മനസില്ല ( ഒരു ആത്മഹത്യ കുറിപ്പ് )

എന്നെ സ്നേഹിക്കുന്നവരേ, വെറുക്കുന്നവരേ....,എന്നോടു ക്ഷെമിക്കുക.. എന്റെ ഓഡിയോ , വീടിയോ ട്രാന്‍സ്മിഷന്‍ ഇ കുറിപ്പോടുകൂടി അവസാനിക്കുന്നു....,ഞാനിന്നും എന്നും ഒറ്റക്കാണ്, ഞാന്‍ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് ഒരു പട്ടിക്കുഞു പോലും തിരിഞുനോക്കുന്നില്ല, എനിക്കറിയാം പ്രെശ്നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടെന്ന്... പക്ഷേ..!! :( , ഞാനെത്ര വിഷമത്തിലാണെന്നു ആരും എന്തേ കാണാത്തേ..?? ആരും എന്തേ ഒരു ആശ്വാസവാക്കുപോലും, തമാശക്കുപോലും പറയാത്തേ..??
ഞാനൊന്നുമല്ല ഓഫീസിലും വീട്ടിലും....!! എനിക്കൊരു പെണ്‍കുട്ടിയെപ്പോലും സ്വന്തമാക്കാന്‍ കഴിഞിട്ടില്ല..., ഒന്നു പ്രേമിക്കന്‍ പോലും...!! എല്ലാകാര്യത്തിലും ടോട്ടല്‍ പരാജയം , ..!! :(
എല്ലാതില്‍ നിന്നും മോചനത്തിനായി ഒരു വഴിയേ കാണുന്നുള്ളൂ....

the only way out of this is to die

ഇനിയൊരു ജന്മ്മം ഇശ്വരനെനിക്കു തരുവാണെങ്കില്‍ അമ്മ സ്വപ്നം കണ്ട... അച്ചന്റെ ആഗ്രഹത്തിനൊത്ത.. ഒരാളായി തീര്‍ച്ചയായും ജീവിക്കും ......പക്ഷെ എല്ലാകാര്യത്തിലും എന്നെ അവോയ്ഡ് ചെയ്യരുത്....!!
i'm not smart, gud looking, athletic and katta.
അമ്മേ, അച്ചാ നിങ്ങള്‍ക്കിതൊന്നും പ്രെശ്നമല്ലയിരിക്കാം... പക്ഷെ നാട്ടിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതെല്ലാം വേണം..!! ആ റിത്വിക് റോഷന്‍ ... അവനാണമ്മേ ഇതിനൊക്കെ കാരണം..!! അവനില്ലായിരുന്നെങ്കില്‍.. അവന്റെ ഫിലിംസ് ഇറങ്ങിയില്ലയിരുന്നെങ്കില്‍....!! ഞാന്‍ ആഗ്രഹിക്കാണമ്മേ..ജനിച്ചില്ലായിരുന്നെങ്കിലെന്ന്

you're all so busy and here i sit. please someone do somthing so i can't feel the hurt anymore. i hurt so bad, what can i do?..
എന്നെയിങ്ങനെ മറ്റിനിര്‍ത്താന്‍ ഞാനെന്തു തെറ്റാ ചെയ്തത്..??? അതോ എന്നെ കണ്ടാല്‍ കരിങ്കുരങിനു കണ്ണട വച്ചപോലെയായതുകൊണ്ടാണോ,,,..??

i can't make it right by living

ഇവിടെ നല്ല ഓര്‍മ്മകള്‍ ഒന്നും തന്നെയില്ല ഓര്‍ക്കാനായിട്ട്..., അതോണ്ടുതന്നെ ഇതു തുടരാന്‍ എനിക്കു താല്‍പ്പര്യമില്ല..!! ഞാന്‍ ആരേയും വിഷമിപ്പിക്കാന്‍ വിചാരിച്ചല്ല..... “i love you all so very much, and i don't want to hurt you anymore“
ഞാനിതാ ശവത്തിനെപ്പോലെ തണുത്തുമരവിച്ചു തുടങിയിരിക്കുന്നു.... ഞാന്‍ ഞാന്‍ ... എന്റെ എല്ലാ ഫീലിങ്സും കാലിയാകുന്നപോലെ....

i am breaking into pieces..

ഇതൊരു സുഖമുള്ള യാത്രയാണ്...ഒരു വലിയ ദുഖത്തിന്റെ അവസാനവും...!! ഇനി ഞാന്‍ നിങ്ങളുടെ ഓരോരത്തുരടുടേയും ഓര്‍മ്മകളില്‍ ജീവിക്കുമെന്നു കരുതട്ടേ... ഒരിക്കല്‍കൂടെ sorry for everything..!!

സ്വന്തം
**********

വെല്‍ക്കം 2010..!!


ഇതിലെ കഥാപാത്രങ്ങള്‍ക്കു കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആരെങ്ങിലുമായി സാംമ്യം തൊന്നുകയാണെങ്ങില്‍ ‍..... അതു കണ്ണട വക്കാത്തതിന്റെയാണ്)

തേക്കിന്‍കാടു മൈതാനം, ത്രിശ്ശൂര്‍

ഇന്ന്, സമയം 12 19

സമ്മേളനം പത്തു മണിക്കാണ് എങ്കിലും കേരളത്തിലെ എതെങ്കിലും ഒരു മന്ത്രി പറഞ്ഞ സമയത്തു വന്നിട്ടുണ്ടൊ....???? മലയാളദേശം ചീഫ് ശ്രീ അച്ചുമ്മാമന്‍ എത്തിച്ചെരുന്ന ഒരു ചടങ്ങാണ് ഈ പൂരനഗരിയില്‍ നടക്കാന്‍പൊകുന്നത്. ജനങ്ങളെല്ലാം അക്ഷമരായി നേതാവിനെയും കാത്തു നില്‍ക്കുന്നു (എങ്ങനെ ക്ഷമ നശിക്കതിരിക്കും, ഭരണം മാറാന്‍ 5 വര്‍ഷം.. ഒരു കലുങ്ക് പണിയാന്‍ 4 വര്‍ഷം, മുട്ടിനു മുട്ടിനു ഹറ്ത്താല്‍ ... മുഖ്യനൊരു വാക്കില്‍ നിന്നു അടുത്ത വാക്കിലേക്ക് അര മണിക്കൂര്‍ ..അരിയില്ലാത്തതിനു മുട്ടയും പാലും വാങ്ങിക്കഴിക്കന്‍ പരയുന്ന മന്ത്രി... പിന്നെയാ ഈ വൈകിവരല്‍... ) എങ്കിലും കുറെ അധികാരമൊഹികലും,മണ്ടന്മാരും, ഒരു പണിയും ജീവിതതില്‍ എടുത്തിട്ടില്ലാത്തവരും, ആരാന്റെ കാശ്ശില്‍ തിന്നു മുടിക്കുന്നവരും സാവിനു” (തിരുത്തിവായിക്കനപേക്ഷ) ജൈ വിളിക്കുന്നുണ്ട് , പൂര നഗരി അങനെ ചുവപ്പ് മഴ പുത്ചു നില്‍ക്കുന്നു......ശബ്ധമുഖരിതമാണു അന്തരീക്ഷം..........

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരൊക്കെ തലചൊറിഞു കൊട്ടുവായിട്ടു നില്‍ക്കുന്നു. ( കേരളത്തിലെ പോലീസ്സല്ലേ ..ഗര്‍ഭിണീടെ കൂട്ടുള്ള വയറൊക്ക വച്ച് എന്നാ ചെയ്യാനാ).. പൊലിസിന്റെ ഡ്യുട്ടി ചെയ്യുന്നവരാകട്ടെ ചുവപ്പു ഷര്‍ട്ടും കാക്കി നിക്കറും ഇട്ടവര്‍...(അവര്‍ക്കു തോക്കു കൂടികോറ്റുത്താല്‍ സങതി കേമം..!!)

സമരം 12 31


ഭുരിപക്ഷം പേരും ബൊറടിച്ചു തിരിച്ചടിക്കാന്‍ ശേഷിയില്ലതെ നില്‍ക്കുമ്പൊള്‍ ‍..... അകലെ നിന്നു ഒരു വെളുത്ത കാര്‍ പൊടി പറത്തി വരുന്നു കൂടെ കുറെ ആക്രി വണ്ടികലും., അലവലാതികളും....

തന്റെ സ്വതസിധമായ മസിലുപിടുത്തത്തൊടുകൂടി ശ്രീമാന്‍ അച്ചുമ്മാന്‍ കാറില്‍ നിന്നിറങി.( ബാഗ്രൌണ്ടില്‍ ചുവപ്പു ഷര്‍ട്ടും കാക്കി നിക്കറും ഇട്ടവരുടെ ബന്റ് മെളം) അപ്പൊഴാനു എല്ലവരും അതു ശ്രെദ്തിചത് ..ഇടവും വലവും രണ്ടു ചുവപ്പു നിക്കരുകാര്‍ പപ്പുവും, പരമുവും.........


ത്രിശ്ശൂര്‍ മേയര്‍, മാമനെ വെദിയിലെക്കു ആ‍്നയിച്ചു ....പപ്പുവും പരമുവും വെദിയുടെ ഇടതുവശത്തായി നിലയുറപ്പിച്ചു ..... ചീഫിനു ഭുമാഫിയയുടെവധ ഭീഷണിയുല്ലതിനാല്‍ പി ബി ( പൊക്കെറ്റ് ബൊംബ് ) അയചതാനു പി അന്റ് പി യെ .......... (പോക്കറ്റടിയും , പിടിച്ചുപറിയും നിര്‍ത്തിയതില്‍പ്പിന്നെ ഇതെന്നാ രണ്ടിന്റേം പണ്...ഫലത്തില്‍ രണ്ടും ഒര്ന്നു തന്നെ..നാട്ടരെപറ്റിക്കല്‍)

സ്വരാജ് റൌണ്ടിലെക്കുല്ല വാഹന ഗതാഗതം 50 കി മി.... ആലുവാ കവലയില്‍ വചെ തടഞിരുന്നു.. (അതു പിന്നെ അങനെയാണല്ലോ..എന്തുണ്ടായാലും പോതുജനം സഹിക്കണം) പിന്നെ അടുത്തു പത്തുള്ള കടകളിലെല്ലാം ഒരു മനുഷ്യകുഞു പൊലും ഉണ്ടാവരുതെന്നും നിഷ്കര്‍ഷിചിരുന്നു ( അല്ലേലും ആരു കാണുന്നു ഈ നാടകം)


സമയം 12 45

മേയര്‍ മാമ്മനെക്കുറിച്ചു പൊക്കിപ്പറഞു കൊണ്ടിരിക്കുമ്പൊല്‍ .......... പപ്പുവും പരമുവും മാമ്മന്റെ സുരക്ഷയില്‍ ജാഗരൂകരായി നിന്നു ............പപ്പുവിനൊരു സംശയം രാഗം തിയെട്ടരിനടുത്തുല്ല പെട്ടിക്കടയില്‍ ഒരു അനക്കം (പുള്ളി കിടിലന്‍ പീസ്സാന്നാ കരുത്യേ)പൊലെ ... ഇനി ഇപ്പൊ തൊന്നിയതാകുമൊ..? ..... പപ്പുവിന്റെ ഈ പരിഭ്രമം കണ്ട പരമു അണികളെ വിളിചു അവിടെ ആരുണ്ടെങ്കിലും ... കാലു തല്ലിയൊടിക്കന്‍ നിര്‍ധെശിചു... ( അണികളായാല്‍ അങനെയോക്കെ വേണം...എന്നാലല്ലേ നേതാവാകാന്‍ പറ്റൂ) ഭ്ഗ്യവശാല്‍ അവിടെ ആരും

ണ്ടായിരുന്നില്ല..... പപ്പു പിന്നെയും കാണികള്‍ക്കിടയിലെക്കു നൊക്കി ..അവിടെ ഒരുത്തന്‍ മൊബില്‍ കാമറയില്‍ പടം പിടിക്കുന്നു .... അവനെ ഒന്നു തുറിചു നൊക്കിയെങ്കിലും അവന്‍ അതു കാണാത്തതിനാല്‍ ,

നൊട്ടം വേസ്റ്റയി ... ( ചുമ്മാ ഒരു നോട്ടം)

സമയം 12 50

മെയറുടെ ഊഴം കഴിഞു..... അചുമാമ്മന്‍ വെദിയിലെക്കു കയറി...

പ്രിയാ‍ാ‍ാ‍ാ‍ാപ്പെട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ നാട്ടൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂകാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

ട്ടൊഒ ഒ ഒ ഒ.... ......എവിടെനിന്നനു ഈ വെടിയൊച്ച പപ്പു ചുറ്റും നൊക്കി.....

നമ്മുടെ അചുമാമനു വെടിയെറ്റിരിക്കുന്നു....... (സത്യാണാവോ..)...... പപ്പുവിനു ആ സമയം ഒരു ഐഡിയ തൊന്നി... ആ മൊബില്‍ പടം പിടുത്തക്കരനെ പിടിക്കുക അവന്റെ മൊഫില്‍ എല്ലത്തിനും മറുപടി തരും (നടന്നതേന്നെ)

സമയം 12 52

പപ്പു മൊഫിലു കാരനെ പിടിച്ചു കൂംബിനിട്ടു ( കൂംബെന്നാ വയറിനടിയിലുള്ള ഒരു സ്പോട്ടെന്നാ) രണ്ടണ്ണം കൊടുത്തു മൊഫില്‍ വാങിചെടുത്തു.... അപ്പൊഴനു പപ്പു ഒരു യാദാര്‍ഥ്യം മനസിലക്കിയതു... ആ മൊഫില്‍, കടയില്‍ ഡിസ്പ്ലേ ക്കു വക്കുന്ന ഒരു ഒരു ഡമ്മി ( മലയാളിയാണെന്നറിഞപ്പോഴേ മനസ്സിലാക്കേണ്ടതായിരുന്നു) മൊഫില്‍ ആണെന്നു... കുനിചു നിര്‍തി അവനു 5-10 എണ്ണം കൂടി നല്‍കിയിട്ടു പപ്പു അവിടെ നിന്നു പമ്പ.. എരുമെലി, ചെന്നൈ വഴി .. കൊല്‍ക്കത്തക്കു എസ്കപ് ആയി... (അവിടെയാണല്ലോ ആസ്ഥാനം)

( എന്തിനായിരിക്കാം അചുമ്മമനെ വെടിവചതു ..... ആരായിരിക്കാം അതു ചയ്തതു .... ചുരുലുകല്‍ ഒരൊന്നയി അഴില്ക്കെന്ദിയിരിക്കുന്നു... എനിക്കു ബോറടിച്ചും തുടങിയിരിക്കുന്നു)

""""""""""""""റീവൈന്റിങ്ങ് """""""""""""

പര്‍ട്ടി ആപ്പിസ്സ്, ത്രിശ്ശൂര്‍

ഇന്ന്, സമയം 12 19

അചുമ്മമന്‍ വെകിളി റ്റി വി കണ്ടു കൊന്‍ണ്ടിരിക്കുന്നു, കൂടെ മണ്ടന്മാരായ കുറെ അണികലും ( അണികളല്ലേലും മണ്ടന്മാരാണല്ലോ)

അണി : എന്നലും മമ്മാ ഈ ചതി പിണങാരായിയൊടു വേണമായിരുന്നൊ...?

മമ്മാ : അവആ‍ാ‍ാ‍ാ‍ാനു കുറെ നാളായി എന്റെ കസെരയിലെക്കു നൊഒ ഒ ഒ ട്ടം എന്നല്‍ എന്നു എന്റെ പകരം പൊയ്ക്കൊട്ടെ എന്നു കരുതി

അണി : എന്തായാലും നമ്മുടെ മൈക്കപ്പുകാരനെ സമ്മതിക്കണം , ശരിക്കും അങയപ്പൊലെ മൈക്ക് അപ് ചെയ്തു കഞല്ലൊ പഹയന്‍

സമയം 12 31

... വെഷം മാറിയ പിനങാറായിയും സംഘവും കാറില്‍ വരുന്നു .. അഭിവാദ്യങല്‍ സ്വീകരിക്കുന്നു ....( ബാഗ്രൌണ്ടില്‍ ചുവപ്പു ഷര്‍ട്ടും കാക്കി നിക്കറും ഇട്ടവരുടെ ബന്റ് മെളം)

സമയം 12 45

മെയര്‍ മാമ്മനെ പൊക്കിപ്പര്‍ഞു കൊണ്ടിരിക്കുമ്പൊള്‍ ‍...... യഥാര്‍ഥ അചുമാമ്മന്‍ പര്‍റട്ടി ആപ്പിസ്സില്‍ ഇരുന്നു ഉറക്കം തുങുന്നു...(അതെല്ലയിപ്പോഴും അങനെയാണല്ലൊ..ഭരണ കാ‍ര്യത്തിലും)

സമയം 12 50

മെയറുടെ ഴം കഴിഞു... വെഷം കെട്ടിയ പിനങാരയി......സംസാരിക്കന്‍ വരുമ്പൊല്‍... അചുമ്മാമന്റെ ഒറക്കം സകലതും പൊയി

ഇനിയെതൌ കെണിയാനാവൊ ചുള്ളന്‍ പണിയാന്‍ പൊകുന്നത് എന്നു വിചാരിചിട്ടകാം ഉരക്കം പൊയത്..( സ്വന്തം കസേര ഇളകാതെ നോക്കണമല്ലോ)

ട്ടൊ ഒ ഒ ഒ ഒ .............. (വെടി പോട്ടി)

അചുമ്മമന്‍ റ്റി വി യിലെക്കു നൊക്കി ...

പക്ഷെ എന്തനെന്നു കാണാന്‍ കഴിഞില്ല .........because അതെ സമയം പര്‍റ്റി ആപ്പിസ്സില്‍ സെറ്റു ചെയ്തിരുന്ന റ്റയിം ബൊംബ് പൊട്ടി ......മൊത്തം ചാരമായി

സമയം 12.52

ഈ സമയം കേരള ജനത കെള്‍ക്കാന്‍ ഇഷ്റ്റപ്പെദുന്ന വാര്‍ത്തകലനു കെട്ടതു........ പിനങാരായി വെടിയെറ്റും .... അചുമാമ്മന്‍ ബൊംബ് സ്ഫൊടനതിലും ..... ബാക്കി എല്ലാ പാര്‍ട്ടികളുടെയും നെതാക്കന്‍ മാര്‍ മറ്റു പല

സ്ഫൊടനന്ഗളിലും സമധിയായി..... (നടക്കുമോ എന്തോ... ജനങ്ങള്‍ മൊത്തം ചാരമായാലും ഇവമ്മാരൊക്കെ ഇങ്ങനെതന്നെ കാണും)

കേരള ജനത ഈ സുദിനം എല്ലാ വര്‍ഷവും വലിയ ആഘൊഷപൂര്‍വം കൊണ്ടാടാന്‍ തീരുമനിച്ചു.... ( എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍ “2010” )

( story "Vantage Point " എന്ന english പടത്തോടു സാമ്യം ഉണ്ടെങില്‍ അതു മനപൂര്‍വം ചെയ്തതണ് )

എന്‍ ബി : ഇതിന്റെ മറുപടി കാശായിട്ടാണെല്‍ ഇനീം എഴുതും.... അണികളുടെ...ബൂസ്റ്റ് ആണേല്‍....R I Pല്‍ സ്വസ്ഥം