അവര്‍ ,റ്റ്വിറ്റര്‍ ഫ്രെന്റ്സോ അതോ ജീവന്‍ടോണോ

ഏഴുവര്‍ഷത്തെ പ്രെവാസം എന്നിലെ കരിയറിനെ ഒരു പരിധിയൊക്കെ സഹായിച്ചുണ്ടെങ്കിലും, എന്നിലെ നാട്ടിന്‍പുറത്തുകാരനെ നശിപ്പിച്ചു തുടങ്ങിയിരുന്നു, എന്തൊക്കെയോ നഷ്ടപ്പെടുന്നതു പോലെ.. നാടിന്റെ നന്മകള്‍ എന്നില്‍നിന്നും നഷ്ട്ടപ്പെട്ടിരുന്നുവോ??


നാട്ടിലെ മലയാളം സ്കൂളില്‍ തുടങ്ങിയ പടിത്തം. 7ആം ക്ലാസ്സിനു ശേഷം നഗരത്തിലെ സര്‍ക്കര്‍ ബോയ്സ് സ്കൂളിലേക്ക് പറിച്ചു നടപ്പെടുകയും,.. (ഞങ്ങടെ നാട്ടിലുള്ള സ്കൂളില്‍ അന്ന് 7ആം ക്ലാസ്സു വരെമാത്രമേ ഉണ്ടായിരുന്നുള്ളൂ..) സ്കൂള്‍ മാറ്റത്തിനൊപ്പം എന്റെ ഏറ്റവും അടുത്ത ഫ്രെന്റ്സിനെ എനിന്ക്കു നഷ്ട്ടപ്പെടുകയായിരുന്നു.. സര്‍ക്കാര്‍ സ്കൂളില്‍ പിന്നെ മൂന്നു വര്‍ഷം കൂടി.. പത്താം ക്ലാസ്സ് പാസ്സവുമെന്ന് വിചാരിച്ചതല്ല.. പക്ഷെ എങിനേയൊ പാസ്സായി.. രണ്ടു വര്‍ഷം +2 എന്നുപറയുന്ന അഭ്യാസം.. നാട്ടില്‍ അന്നൊക്കെ +2 ഉള്ള സ്കൂളുകള്‍ വളരെ അപൂര്‍വമായിരുന്നു.. കൂടെ പടിച്ചവരൊക്കെ പ്രി-ഡിഗ്രി എന്നൊക്കെ പറഞു കോളേജില്‍ പലതരത്തിലുള്ള പുതിയ ഡ്രെസ്സുകളൊക്കെയിട്ടു.. ക്ലാസ്സു കട്ടടിച്ച് സിനിമാക്കു പോകുമ്പോള്‍ ഞാന്‍ മാത്രം സ്കൂള്‍ യൂണിഫോമും പുറത്തൊരു വല്യ ബാഗും!! വാട്ടര്‍ ബോട്ടിലും ലഞ്ച് ബോക്സും.. +2വിനു സയന്‍സ് ഗ്രൂപ്പെടുത്ത്പോയി എന്ന ഒറ്റക്കാരണത്താല്‍,.. എഞ്ചിനിയര്‍മാരെയും ഡോക്റ്റര്‍മാരേയും ഉണ്ടാക്കി രാഷ്ട്രസേവനത്തിനു വിടാന്‍ പര്യാപ്തമാക്കുന്ന കേരളത്തിലെ ഫേമസ് പി സി “തന്തയില്ലാതവന്റെ” ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റ്രെന്‍സ് കോച്ചിങും മറ്റുമായി ജീവിതം ഒരു വല്ല്യ ചോദ്യച്ചിന്നമായി തോന്നിത്തുടങിയിരുന്നു..


ഇപ്പോഴതെ ഹൈറ്റെക്ക് പിള്ളേരെപ്പോലെ ജനിച്ചുവീഴുമ്പോളേ.. എനിക്കു ഇഞിനീറാവണം ഡോക്കിട്ടറാവണം എന്നൊന്നും അന്നുഞാന്‍ ചിന്തിച്ചിരുന്നെയില്ല .. എന്തെങ്കിലും പടിക്കണം.. എങ്ങനേയൊക്കെയോ ജീവിക്കണം എന്നേയുണ്ടായിരുന്നുള്ളൂ (ഒരു ആള്‍ ഇസ് വെല്ല് റ്റയിപ്പ് ).. പിന്നെ വല്ല്യച്ച്ന് എങിനേയോ എഞിനീയറായിപ്പോയി എന്ന കാരണത്താല്‍.. എന്നേയും എഞിനീയറാക്കണം എന്നൊരു കടുത്ത വാശി പിതാശ്രീക്കുണ്ട്ടയിരുന്നതുകൊണ്ട്.. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു പ്രെഫൊഷന്‍ തെരഞെടുക്കാന്‍ എന്നെ നിര്‍ഭന്തിച്ചു കൊണ്ടേയിരുന്നു!! എല്ലാത്തിലും ബിലൊ ഏവരേജ് ആയിരുന്ന ഞാന്‍ പി സി എന്നു പറയുന്ന കൊലയാളിയുടെ മുന്നില്‍പ്പെട്ട അറവുമാടായി!! ഇഷ്ട്ടമല്ലായിരുന്നെങ്കിലും അച്ചനുമമ്മയുടെയും ആഗ്രഹത്തിന്‍ എതിരുനിലക്കാന്‍ തോന്നിയില്ല!! വല്ലാത്തപേടിയായിരുന്നു അച്ചനെ ..പേടിയായിരുന്നു ഉഴപ്പാന്‍


അക്കൊല്ലത്തെ എന്റ്രന്‍സ് ചരിത്രത്തില്‍ ഏറ്റവും കുറവു റങ്കുവാങി എന്റ്രന്‍സ് റെക്കോട് തിരുത്തി ഞാന്‍ മുന്നേറി.. അച്ച്നുമമ്മക്കും അതു വലിയൊരു ഷോക്കായിരുന്നു.. അവരുടെ വിഷമം കണ്ട് അന്നേരത്തെ പൊട്ടബുദ്ധിക്ക് ഒരു പ്രോമിസ്സ് കൊടുക്കുകയും.. ഇനി അവര്‍ എന്തു പടിക്കാന്‍ പരഞാലും അതു ച്യ്തോളാമെന്നും.. വിഷമിക്കരുതെന്നും! ആ വാക്കുകള്‍ പാരയായി പിന്നെ വന്നുഭവിക്കുകയും ചെയ്തു!.... +2വിനു എഞിനിയറിങ്ങ് കോളേജുകള്‍ക്കു വേണ്ട മിനിമം മാര്‍ക്ക് കോപ്പിയടിച്ചിട്ടു കിട്ടിയതുകൊണ്ട് .. അച്ചന്‍ തന്റെ മകനെ കേരളത്തിനു വേണ്ടെങ്കില്‍ വേണ്ട കറ്ണാടകത്തില്‍ മകനൊരു മുത്തായി മാറും! എന്നു തോന്നിയതു കൊണ്ടാവാം!! എം എസ് രാമയ്യ എന്ന പേരുള്ള ഒരു വല്ല്യ മനുഷ്യന്റെ പണച്ചാക്കുകളുടെ മക്കള്‍ മാത്രം പടിക്കുന്ന ആ കോളേജില്‍ അഡ്മിഷന്‍ ശരിയാക്കിയതും.. അവിടേക്കു പോകാന്‍ നിര്‍ഭന്തിതനായതും


കോളേജില്‍ ചെന്ന ആദ്യ ദിവസം തന്നെ മനസ്സിലായി ഇവിടമെനിക്കു പറ്റില്ലാന്ന്.. അന്നൊന്നും ഇന്‍ഗ്ഗീഷെന്നു കേട്ടാ വല്ല്യ വിവരക്കേടാണെന്നു പറയുമായിരുന്നു!! .. അവിടെ ചെന്നപ്പൊ എവിടെത്തിരിഞൊന്നു നോക്കിയാലും അവിടെല്ലാം ഇങ്ങ്ലീഷ് മാത്രം!! ആദ്യ ദിവസം തന്നെ ഞാന്‍ ഒരു പ്രെതിജ്ഞയെടുത്തു.. ഇനിയണോട്ട് ഇങ്ങ്ലീഷില്‍ മാത്രമേ സംസാരിക്കുള്ളൂവെന്ന്.. ഒരാഴ്ച്ച ആരോടും മിണ്ടാതെ നടന്നു.. പിന്നെ പ്രെതിജ്ഞക്കു വേണമെങ്കില്‍ മറ്റുവല്ലോരേം കിട്ടും ഞാന്‍ പോണെന്നു പറഞ്ഞ് . രാഷ്റ്റ്ര ഭാഷ ഹിന്ദിയില്‍ ഒരു കൈ നോക്കിത്തുടങി..!! അങ്ങനെ വളരെക്കുറച്ചു ഫ്രെന്റ്സും.. വരണ്ട ജീവിതവുമായി നാലുവര്‍ഷം.. ആര്‍ ടി നഗറെന്നുപറയുന്ന ഒരു സ്ഥലത്തയിരുന്നു താമസുച്ചിരുന്നത്.. അവിടെയിണ്ടായിരുന്ന കുറച്ചു ഫ്രെന്റ് ഒരുപാടു സഹായിച്ചുണ്ടെന്നെ.. കോളേജിലെ മലയാളികളെന്നു വിളിക്കുന്ന മല്ലൂസിനെക്കൊണ്ട് എനിക്കു പ്രെശ്നങ്ങളല്ലാതെ മറ്റൊന്നും ഊണ്ടായിട്ടില്ല... അവര്‍ എപ്പോഴും പറയും ഞാനൊരു കണ്ട്രി.. !! ശരിയായിരുന്നു.. ഞാന്‍ കണ്ട്രി മാത്രമായിരുന്നില്ല.. ജീവിച്ചിരുന്നത് 14ത് സെഞ്ച്വറിയിലും..!! പക്ഷെ ഹിന്ദിക്കാരായ നല്ല കുറച്ചു സഹോദരന്മാര്‍ ഉണ്ടായിരുന്നതുകൊണ്ടും.. കൊടുക്കുന്ന ഫീസിനു പടിക്കുക മാത്രമാണെനിക്ക് ചെയ്യാനുള്ളു എന്ന തിരിച്ചറിവും പടിക്കാനെന്നെ പ്രേരിപ്പിച്ചു!! ഒരുകണക്കിനു പറഞ്ഞാല്‍ നിര്‍ഭന്തിതനായി!!


അവിടെനിന്നു അത്യാവശ്യം നല്ല മാര്‍ക്കോടെ പാസ്ഔട്ടായി എങ്കിലും! എന്നിലെ കാരക്റ്ററിനു കാര്യമായ മാറ്റം വന്നിരുന്നു!! ടോട്ടലി ഇന്റ്രൊവെര്‍റ്റ്..!! അങനേയാണ് ചേച്ചിയുടെ ഐഡിയപ്രെകാരം എന്റെ സ്വഭാവം മാറ്റിയെടുക്കാനെന്ന വ്യാജേന ആസ്റ്റ്രേലിയയിലെ സിഡ്നിയില്‍ എത്തിപ്പെടുകയും.. ഇവിടെ പബ്ലിക് ഫൈനാന്‍സില്‍ എം ബി എ എന്നു പറയുന്ന എന്തോ ഒന്ന് ഏടുക്കുകയും ചെയ്തു!! പടനകാലത്ത് സൂപ്പര്‍മാര്‍ക്കറ്റ് പിസ്സ ഡെലിവറി, പെറ്റ്രോല്‍ പമ്പ് തുടങിയ സ്ഥലങ്ങളില്‍ ജോലിനോക്കി.. അതൊരു വലിയ എക്സ്പീരിയന്‍സ് ആയിരുന്നു.. പടിത്തത്തിനു ശേഷം ഒരു ബാങ്കില്‍ ജോലികിട്ടുകയും ചെയ്തു , അതിനിട്ക്ക് ഇവുട്ത്തെ പി ആര്‍ ഉം , സിറ്റിസന്‍ ഷിപ്പും എടുക്കുകയും ചെയ്തു! അപ്പോഴാണറിയുന്നത് അളിയച്ചാരുടെ ചങ്ങായി പോലീസില്‍ ചേരുകയും! കാശുനന്നയി സമ്പാദിക്കുകയു ചെയ്യുന്നുടെന്നറിയുന്നത്! പുള്ളിയെ കാണുമ്പോഴുള്ള ഞാനടക്കമുള്ള മറ്റു മലയാളികളുടെ ബഹുമാനം എന്നെ ലതാവാന്‍ പ്രേരിപ്പിച്ചു!! അങ്ങനെ ചാള്‍സ് സ്റ്റുര്‍റ്റ് യൂണിവേഴ്സിറ്റിയില്‍ പൊലിസിങ് പ്രാക്റ്റീസ് പടിക്കാന്‍ പോകുകയും ഗോട്ട് സെലെക്റ്റഡാവുകയും ചെയ്തു!! റ്റ്രേനിങ്ങിന്റെ സമയത്തു തന്നെ എനിക്കു മനസ്സിലായി, ഈ പരിപാടി എനിക്കു പറ്റിയതല്ലെന്ന്.. പിന്നെ നീണ്ട ഒരു വര്‍ഷം കടിനമായ ജ്വാലിയുടേതായിരുന്നു.. പുറത്തു ചിരിക്കുമ്പോഴും ഉള്ളില്‍ വര്‍ണ്ണവെറിയുള്ളവരുടെ നാടാണ് ആസ്റ്റ്രേലിയ എന്നു മനസ്സിലായി.. പ്രെത്യേകിച്ചും മേലാപ്പീസറ്മാര്‍ക്കിടയില്‍! അങ്ങനെ ജയിലില്‍ കിടക്കുന്നവരുടെ മാലാഖമാരുടെ ജ്വലിക്കായി ഒഴിവുവരുകയും .. അവിടെ അവരുടെ കാര്യങ്ങല്‍ നോക്കുകയും അവരെ നേര്‍വഴിക്കു നടത്താന്‍ ഉത്തരവാദിത്തമുള്ള ഒരു ജ്വാലിക്കാരനയി ജോയിന്‍ ചെയ്യുകയും ചെയ്തു!!


അങ്ങനെ വളരെക്കുറച്ചു ഫ്രെന്റ്സും മറ്റുമായി.. യാന്ത്രീകമായി ജീവിച്ചു വരുമ്പോഴാണ് റ്റ്വിറ്ററില്‍ ജോയിന്‍ ചെയ്യുകയും പിന്നെ അതെന്താണെന്നു മനസ്സിലാവാത്തതുകൊണ്ടാണോ എന്തോ! ഉപയോഗിക്കാതേയുമിരുന്നു!! ഒരു ദിവസം മലയാളം ന്വീസ് പേപ്പേര്‍സ് തിരയുന്നതിനിടയില്‍.. യാദര്‍ശികമായി.. കുറച്ചു മലയാളം ബ്ലോഗുകള്‍ കാണാന്‍ ഇടയാവുകയും... വിശാല്‍ ഭായുടെ കൊടകര പുരാണം, അരവിന്തേട്ടന്റെ മൊത്തം ചില്ലറ, റ്റിന്റൂന്റെ തല്ലുകൊള്ളിയുടേ ആത്മകഥ, ബെര്‍ളിയുടെ ബെര്‍ളിത്തരങ്ങള്‍, അരുണിന്റെ കായംകുളം സൂപ്പെര്‍ഫാസ്റ്റ് തുടങ്ങിയവയുടെ സ്ഥിരം വായനക്കരനാകുകയും ചെയ്തു..


അതിനിടയില്‍ റ്റ്വിറ്റരില്‍ ആക്റ്റീവാവാന്‍ തീരുമാനിക്കുകയും!! മുകളില്‍ പറഞ്ഞവരെ ആഡ് ചെയ്യന്‍ ശ്രെമിക്കാന്‍ തീരുമാനിച്ചു.. ആദ്യം ഞാന്‍ ഫോളോ ച്യ്തത് മോള്‍ നല്ലകുട്ടിയാണെന്നു പറയുന്ന കുസ്രിതിറ്റിന്റുവെന്ന @7in2 റ്റിന്റുവിനേയും, പിന്നെ വാരാപ്പുഴ്യെന്ന ഗ്രാമത്തിലെ ആദ്യ എഞ്ചിനീര്‍ വിനുസേവ്യര്‍ @vinuxavier എന്ന വിനൂനേയും, എല്ല്ലാവരേയും മാച്ചൂന്നു വിളിക്കുന്ന രെതീഷ് ഭായെന്ന രതീഷ്ആര്‍ @RatheeshR നെയും, ആന്‍ സെറയെയും @Annsarah_, റി-റ്റ്വീറ്റിന്റെ ആശാന്‍ ജീയെന്ന @_ji ആര്യന്‍ (അജിത്), പാവങ്ങളുടെ ടോംക്രൂയീസ് @tomkidu റ്റോം കിഡ്, മിസ്റ്റര്‍നസ് ഗെയ് @MisterNiceGuy_ എന്ന ഇസാദ്, വര്‍ത്തമാനത്തില്‍ സവ്മ്യനും സത്യത്തില്‍ പുലിയുമായ @rakeshnair2005 രാകേഷ്, സൌത്ത് ആഫ്രിക്കയിലെ മലയാളം ബ്ലോഗര്‍കിങ്ങ് ചില്ലരയെന്ന @chill_ara അരവിന്തേട്ടന്‍, സെന്റിയുടെ ആശാനായ സെക്വൊക്സ് (എന്തോ ഒന്ന്)@zeqox എന്ന രഞ്ജിത് അവരാച്ചന്‍, വല്ലപ്പോഴും മാത്രം റ്റ്വീറ്റുന്ന നേഹയെന്ന @chembudu ചെമ്പുഡു, അമിട്ടിന്റെ റ്റ്രഷറെര്‍ എന്നവകാശപ്പെടുന്ന @shemeel_ ഷെമീല്‍, തുടര്‍ന്ന് പടം പുലി സമീര്‍ എന്ന @sameerpas പുള്ളിപ്പുലി, പിന്നെ സ്ഥിരം തല്ലുപിടുത്തമാണെങ്കിലും എപ്പൊഴും ചിരിക്കുന്ന ചെമ്പരത്തിയെന്ന @chembarathi പ്രിയങ്ക, എല്ലയിപ്പോഴും ഊരുതെണ്ടുന്ന റ്റിറ്റൊചായന്‍ @titochayan എന്ന റ്റിറ്റൊ, പണിപോയാലും റ്റ്വീറ്റുമെന്നു പരയുന്ന, ദില്‍ സെ ദെല്ലി സെ കുര്യന്‍കെസി @KurianKC എന്ന കുര്യന്‍, ഫൊരൊസാക് @firozack എന്ന ഫിരോസ് അലി, ബെവ്കൊയുടെയും, ഷാപ്പുകാരുടെയും മുത്ത് എവിവിഷ്ണുവെന്ന @avvishnu വിഷ്ണു, ബഹറിനില്‍ നിന്നും കലക്കന്‍ നമ്പറുകളുമായി @ranjithviswam രഞ്ജിത് വക്കീല്‍ , പിന്നെ കന്നട, തെല്‍ഗു സില്‍മ്മേടെ ആരാധകന്‍ @Briondale ബ്രയോന്‍ഡെയില്‍ , അലക്സാന്റ്രിയായിലെ അലക്സാണ്ടര്‍ @jobinbasani ജോബിന്‍ബസാനി, സഹായ ഹസ്തവുമായി @kithoos കിത്തൂസ് ഭായ്, അക്ഷരങ്ങള്‍ കയ്യിലിട്ടു അമ്മാനമാടുന്ന ഫയല്‍വാന്‍ @dhaneshsnair ധനേഷ്, പിന്നെ സ്പൊര്‍റ്റ്സ് ആന്റ് യാത്രാ വിശേഷങ്ങളുമായി വിഷ്ണു ആര്‍ @vishnu_r_ എന്ന വിഷ്ണു, ഉബുന്തു ആന്റ് ഗ്രാഫിക് ഡിസൈനിങ് ക്രെസുമായി വിനുറ്റെക് എന്ന @vinutux വിനേഷ്, വിനൂന്റെ ചളു ഐ ഡി വിക്സ് വിക്സ് vx_vx, ആന്‍ സെറയുടെ കസിന്‍ ചെറിയ തല്ലുകൊള്ളി @anittamat അനിട്ടമാറ്റ് എന്ന അനീറ്റ, വിയന്നയില്‍ സ്ഥിരം മൂന്ന് നാല് ആറ്റംബോമ്പ് ചുമ്മാ രസത്തിനു തല്ലിപ്പൊട്ടിച്ചു കളിക്കുന്ന വെമ്പള്ളി(ജി)യെന്ന @vempally എബി പാലമറ്റം, ഭാര്യയെ പേടിച്ചു മറ്റൊരു ഐ ഡി കൂടിത്തുടങ്ങിയ രാകേഷിന്റെ @R_online (എന്നിട്ട് അമിട്ടിനു വേണ്ടിയെന്നു നമ്പറ്)ആര്‍ ഓണ്‍ലയിന്‍, യു കെ വിഷ്ണൂന്റെ അ-പാര ഐ ഡി @vi_sh_nu, അവസാനമായി .. ചെലച്ചിട്ട് ഒരു രക്ഷേം കിട്ടാതെ റ്റ്വിറ്റരില്‍ കിടന്നു ചെലക്കുന്ന @chelakkandupoda ചെലക്കാണ്ടുപോഡാ..


പ്രിയ സുഹ്രുത്തുക്കളെ.. എല്ലാത്തിനും നന്ദി.. എന്നെ നിങ്ങളുടെ കൂടേ ഫ്രെന്റായി കൂട്ടിയതിന്..ഞാന്‍ പറയുന്നതെല്ലാം ക്ഷെമയോടെ കേട്ടതിന്..എന്നെ നിങ്ങളിലൊരാളായി കണ്ടതിന്.. എനിക്കെന്റെ ബാല്യത്തിലെ ഓര്‍മകള്‍ കുറച്ചെങ്കിലും തിരിച്ചു തന്നതിന്.. നന്ദി ഒരു നൂറു വട്ടം


“അമിട്ട് റ്റ്വീറ്റപ്പിന് എല്ലാ ഭാവുകങ്ങളും

AMIT ( Association of Malayalam Idivettu Tweeters ) tweet-up



23 പേര്‍ എന്തൊക്കേയോ പറഞേക്കണ്.....:

AbyAUS said...

ഈ പോസ്റ്റ് എന്റെ റ്റ്വിറ്റര്‍ ഫ്രെന്റ്സിന് സമര്‍പ്പിക്കുന്നു!! “അമിട്ടിന്റെ റ്റ്വീറ്റപ്പിന് എല്ലാ ഭാവുകങ്ങളും”

രഞ്ജിത് വിശ്വം I ranji said...

ട്വിറ്റര്‍ വലിയ സംഭവം തന്നെ അല്ലേ..ലോകത്തിന്റെ എങ്ങാണ്ടുമൊക്കെ കിടക്കുന്ന എല്ലാവരോടും വല്ലാത്തൊരു അടുപ്പം..
ട്വീറ്റപ്പിനെത്താന്‍ പറ്റിയില്ലെങ്കിലും നാട്ടിലെത്തുമ്പോള്‍ ട്വീറ്റര്‍ ഗഡികളെഒക്കെ കാണണമെന്നുറപ്പിച്ചിട്ടുണ്ട് ഞാന്‍. ചില്ലറേ കാണാന്‍ സൌത്താഫ്രിക്കേലോട്ടും വെമ്പള്ളിയേ കാണാന്‍ വിയനായിലേക്കും വിഷ്ണൂനെക്കാണാന്‍ യു കെയിലോട്ടും പോയാലോന്നാലോചനയുണ്ട് (സ്വല്പം കൂടിപ്പോയോ)
എന്തായാലും വിലപ്പെട്ട ഈ സൌഹൃദങ്ങള്‍ക്ക് നന്ദി..

Unknown said...

എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ....... (#അയ്യപ്പ ബൈജു സ്റ്റൈല്‍) പിന്നെ ട്രെഷറര്‍ എന്ന് അവകാശമല്ല ശരിക്കും അത് ഞാനാ... (#അത് പറക്കും തളിക സ്റ്റൈല്‍)

ചളു വിനു said...

അളിയാ..സത്യം...ഇതു വായിച്ചപ്പൊ വല്ലാത്ത ഒരു കുളിര്‍മ്മ.. ട്വിട്ടറിലെ ആ ഗാങ്ങ് എനിക്ക് ഇന്നും ഒരു അത്ഭുതമാണ്.. ലൈക് വാച്ചിങ്ങ് എ മാജിക്.. എങ്ങൊ എവിടേയൊക്കെയോ ഉള്ളഒരുകൂട്ടം സുഹ്രിത്തുക്കള്‍ ഒരു കലിങ്കിലിരുന്നു ചളുവടിയും പുളുവടിയുമായി പരസ്പരം അത്ഭുതപ്പെടുത്തുന്നു...മാജിക്കല്ലെ?

Ranjith K Avarachan said...

shemeel paranja pole ... എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ.

Anonymous said...

ഇങ്ങനെ കുറെ ആള്‍ക്കാരുള്ളത് കൊണ്ടാണ് ഞാന്‍ ട്വിറ്ററില്‍ കയറുന്നത് തന്നെ....

ലോകത്തിന്റെ പല കോണുകളിലിരുന്ന് ചളു അടിച്ചും തമാശ പറഞ്ഞും ഗോളടിച്ചും ഒക്കെ മുന്നേറുന്ന ഈ കൂട്ടായ്മ ഉണ്ടല്ലോ, അതിന്റെ സുഖം ഒന്ന് വേറെ തന്നെ...

ചെലക്കാണ്ട് പോടാ said...

ചെലച്ചിട്ടേ പോകൂ...ഹി ഹി

വിഷ്ണു | Vishnu said...

എബിച്ചാ സെന്റി ആക്കി കളഞ്ഞെല്ലോ!! ഇവിടെ ഈ തണുപ്പ് രാജ്യത്ത് രാവിലെ എണീക്കുമ്പോള്‍ ഞാന്‍ ആദ്യം ചെയ്യുന്ന പരിപാടിയാണ് നമ്മുടെ ട്വിറ്റെര്‍ ഓപ്പണ്‍ ചെയ്യുക എന്നത്..ഗഡീസിന്റെ തമാശകള്‍ വായിച്ചാണ് ഒരു ദിനം തുടങ്ങുന്നത് തന്നെ. അടുത്ത വരവിനു ആകട്ടെ ഇപ്പോള്‍ നാട്ടില്‍ ഉള്ള ടീമ്സും, ബഹറിനില്‍ നിന്ന് വക്കീല്‍ സാറും, ആഫ്രിക്കയില്‍ നിന്ന് ചില്ലറയും, ഓസ്ട്രിയയില്‍ നിന്ന് വെമ്പള്ളി ചേട്ടനും ഒക്കെ ഒത്തൊരുമിച് ഒരു ഗംഭീര ട്വീറ്റ് അപ്പ്‌ തന്നെ നമുക്ക് നടത്താന്‍ പറ്റും എന്ന് ആഗ്രഹിക്കുന്നു.

ബ്രായോണ്‍ said...

അബിയെ... എന്നെ അന്നാലും കന്നഡ സില്‍മ ഭ്രാന്തന്‍ ആകിയല്ലോ.. ഞാന്‍ ആക്ച്വലി തെലുഗ് സിനിമ ഭ്രാന്തന്‍ അല്ലെ ;)

ചളു അടികാനും, വര്‍ത്തമാനം പകിടനും നമുക്ക് പറ്റിയ ഒരു ഉപാദി.. ഈ വലിയ ലോകവും അതിനെ ചെറുതാക്കി ബന്ടിപ്പികുന്ന ട്വിട്ടെരും.. അമിട്ട്-ഇന് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു :)

AbyAUS said...

ങേ! ഇത്രേം കമെന്റ്സാ?? കണ്ണുനിറഞ്പോയി ഫ്രെന്റ്സ്.. !!

@രഞ്ജിത് വിശ്വം : വക്കീലേ താങ്ക്സ്.. പറഞത് സത്യമാണ്.. വല്ലത്ത ഒരു അടുപ്പം!! റ്റ്വീറ്റപ്പ് മിസ്സായതില്‍ സങ്കടോണ്ട്! ഒരു മാസം മുപായിരുന്നെങ്കില്‍ പങ്കെടുക്കാമായിരുന്നു ആ.. പോട്ട്.. ഇനിയിപ്പൊ എല്ലാവരും വരുമ്പോളാകാം!!


@Shemeel : ഹൊ! നീയണല്ലെ അപ്പൊ ‘ശരിക്കും മുയലാളി‘.. താങ്ക്സ് അളിയാ!!


@ചളു വിനു : വിന്വെ... (ങേ! ചളു വിനു) അളിയാ!! നീ വല്ല കുളിക്കടവിലുമാണോ?? റ്റ്വിട്ടരിലെ ഈ ഗാങ്ങ് ഒരു മഹാദ്ഭുതം ആവാന്‍ കിടക്കുന്നേയുള്ളൂ.. ആ.. ആരക്കറിയാം.. താങ്ക്സ്


@Ranjith K Avarachan : ദേ.. പിന്നേം സെന്റി.. എന്തായാലും താങ്ക്സ് അളിയാ!

AbyAUS said...

@jobinbasani : നിങ്ങടെയൊക്കെ കൂടെയിരുന്ന്.. ചളു അടിക്കാന്നു പറയാന്‍ തന്നെ ഒരു സുഖം.. നിങ്ങളൊക്കെക്കൂടി എന്നെകൊണ്ടേ പോവൂ !!.. താങ്ക്സ് മച്ചു!

@ചെലക്കാണ്ട് പോടാ : ഇവടേം വന്ന് ചെല തുടങ്യാ!! :) :D എന്തായാലും താങ്ക്സ്!

@വിഷ്ണു : സെന്റിയല്ലളീയാ!! ഒരു പച്ചയായ നഗ്നസത്യം! പ്രെവാസികളായ നമ്മള്‍ക്കൊക്കെ എത്ര നാടിനെ മിസ് ചെയ്യുന്നെണ്ട് എന്നെനിക്കറിയാം! ഇന്‍ഡ്യയില്ലുള്ള അമിട്ടളിയന്മാര്‍ എത്ര ഭാഗ്യവാന്മാര്‍! താങ്ക്സ് വിഷ്ണു :)

@Вяіөи അളിയാ!! അതു തിരുത്തീട്ടുണ്ട്. അളിയന്‍ കന്നട സില്‍മാ ഭ്രാന്തന്‍നല്ല!! തെലിങ്ക് സില്‍മേടെ ഭ്രാന്തന്‍.. !! താങ്ക്സ് ..

കുറേ അക്ഷരത്തെറ്റുകള്‍ വന്നിട്ടുണ്ടായിരുന്നു കുറേയൊക്കെ മാറ്റിയിട്ടിണ്ട്!! ഒരിക്കല്‍ കൂടി കണ്ണുകള്‍ നിറഞിട്ടുള്ള ഡാങ്ക്സ്!!

Unknown said...

എല്ലാരും കരഞ്ഞ് കരഞ് ഞാൻ ഇവിടെ വന്നപ്പോ തന്നെ വഴുക്കിവീണു..:(

അല്ല ഞാൻ ഇപ്പൊ എങ്ങിനാ വീണത് ഇന്നലെ അടിച്ച ബ്ലൂലേബലിന്റെ( OCR )കെട്ട് ഇത് വരേ ഇറങ്ങിയില്ലേ?

അല്ല ഞാനിപ്പൊ എവിടാ!!!!

അമിട്ട് റ്റ്വീറ്റ്സ് റോക്സ്

രതീഷ് said...

വിനു പറഞ്ഞപോലെ നാട്ടിലെ കലുങ്കിലിരുന്നു കൂട്ടുകാരോടു ചളുവടിക്കുന്ന സുഖമാണു അമിട്ടിലെ കൂട്ടുകാരോടൊപ്പമിരിക്കുമ്പോഴുണ്ടാവുന്നത്.. കൊണ്ടും കൊടുത്തും ഗോളടിച്ചും സ്വയം ഗോള്‍‌ പോസ്റ്റായും ഒക്കെ.. ചിരിക്കുകേം ചിരിപ്പിക്കുകേം ചിലപ്പോ സെന്റിയാക്കുകേം ബോറടിപ്പിച്ചാല്‍‌ തെറിവിളിക്കുകേം ചെയ്യുന്നവര്‍‌ ആത്മസുഹൃത്തുക്കളല്ലാതെ മറ്റാരാണ്?.. ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായി മാറിയിരിക്കുന്നു അമിട്ട് ടീമിന്റെ ട്വീറ്റ്സ്.. ഓരോരുത്തരുടെയും മനസ്സില്‍‌ ഈ സുഹൃത്തുക്കളുടെ സ്ഥാനം വളരെ വലുതാണെന്നറിയുമ്പോള്‍‌ എന്തെന്നില്ലാത്ത സന്തോഷം..

അമ്മെ, ട്വീറ്റ് പോലെ ഇവിടേം ഞാന്‍‌ സെന്റിചളു അടിച്ച് കുളമാക്കിയോ.. അബീ എന്നെ തെറിവിളിക്കരുത്... നിങ്ങളിങ്ങനെ സെന്റി എഴുതി മനുഷ്യേനെ സെന്റി'മെന്റല്‍‌' ആക്കിയതാണ്..

ലവ് യൂ പീപ്പിള്‍‌..

ShAjiN said...

ഈ സാധനത്തില്‍ എന്റെ പേര് വരാന്‍ നമ്പീശന്‍ പോലീസിന് ഞാനെന്തു തരണം..? തിരുവന്തപുരതെക്ക് ഒന്ന് വിളിക്കണോ?

കിത്തൂസ് said...

സൌഹൃദങ്ങള്‍ എത്ര മനോഹരം... പരസ്പരം കാണുക പോലും ചെയ്യാതെയുള്ള സൌഹൃദങ്ങള്‍ അതിലും മനോഹരം.... എന്റെ എല്ലാ ട്വിറ്റെര്‍ സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി....

avvishnu said...

അബി കൊള്ളാം..!! ഒരുപാട് നല്ല ഫ്രണ്ട്സ് നെ ട്വിറ്റെര്‍ തന്നു..!! ഒരിക്കലും മറക്കില്ല..!!

Rakesh R (വേദവ്യാസൻ) said...

മോനേ നീ എന്തിനാടാ എന്നെ ഇങ്ങനെ കരയിക്കുന്നെ ??

എനിയ്ക്ക് ഭാര്യേ പേടി അല്ലേ , ഇതിനുള്ള മറുപടി അമിട്ട് കമ്മിറ്റി കൂടുമ്പോ തരാം കേട്ടാ :)

KURIAN KC said...

സത്യം.! പറയാനുള്ളത് മറ്റുള്ളവര്‍ നേരത്തെ പറഞ്ഞു.. ഇങ്ങനെ ഒന്ന് പോസ്ടിയത്തിനു നന്ദി...

AbyAUS said...

@പുള്ളിപ്പുലി : അമിട്ട് ടീംസ് ആള്‍വെയ്സ് റോക്സ് .. (ഇവമ്മാര് ഒരു രക്ഷെമില്ല ഒടുക്കത്തെ സെന്റി).. നന്ദി :)

@രതീഷ് : എനിക്കുതോന്നുന്നു എല്ലാവര്‍ക്കും ഇങ്ങനെത്തന്നയാണെന്ന്.. (കലുങ്കിലിരുന്ന് വര്‍ത്തമാനം പറയുന്നതൊക്കെ ശരി... എസ് ഐ ഷിബൂനെ ഓര്‍മയുണ്ടല്ലോ).. ഞാന്‍ മുന്‍പുപറഞേയുള്ളൂ ..താങ്ക്സ് മച്ചു

@ShAjiN : അടുത്തതെഴുതുവാണേല്‍ മച്ചൂന്റെ പേരുവക്കുമായിരിക്കും.. :D (അതിനുമുന്‍പെന്നെ ഇവമ്മാര്‍ തലിക്കൊല്ലാനിടയുണ്ട്).. ഡാങ്ക്സ്

@കിത്തൂസ് : കണ്ടതു മനോഹരം കാണാത്തതതിമനോഹരം.. (ഹതമല്ല..വധം).. താക്സ് ഭായ്

@avvishnu : ശരിക്കും അളിയാ!!.. ഇവരൊക്കെയും മുന്‍പേ പരിചയമുല്ലവരെപ്പോലെ.. നന്ദീണ്ട്

@വേദവ്യാസന്‍ : സത്യത്തിനൊന്നും ഇവിടെ ഒരു വെലേമില്ലെടെ?? നീയെന്നെ ഞ്യാന്‍ ചിരിപ്പിച്ചു കൊല്ലും (ചിരിപ്പിച്ചു എന്നുള്ളത് കരയിപ്പിച്ചു എന്നു തിരുത്തിവായിക്കാന്‍ അപേക്ഷ) താങ്ക്സ് അളിയാ

@കുര്യന്‍ : ഡെ സത്യം മറ്റുള്ളവര്‍ പറയട്ടെ.. നീയൊരു നുണയെങ്കിലും പറഞേചു പൊ!!.. :) താങ്ക്സ് ഗഡി

Irshad said...

നല്ല അനുഭവക്കുറിപ്പ്. ഇന്നലെ ഭക്ഷണം കഴിക്കുമ്പോള്‍ ധനേഷ് ഈ പോസ്റ്റ് ഓര്‍മയില്‍ നിന്നും വായിച്ചു കേള്‍പ്പിച്ചു.

എന്റെ ചുറ്റുമുള്ള അടുത്തറിയാവുന്ന കുറച്ചുപേര്‍ മറ്റൊരു കൂട്ടത്തില്‍. രസമുണ്ട് വായിക്കാന്‍...
ആശംസകള്‍

Chembarathi said...

കണ്ണ് നിറഞ്ഞു പോയി. ഞാന്‍ എന്ത് ട്വീടിയാലും സമാധാനം തരാത്ത @AbyAus നും നന്ദി. #പരസ്പരസഹനം

AbyAUS said...

@പഥികന്‍ : ഇഷ്ടമായീന്നറിനതില്‍ സന്തോഷോണ്ട്!! താങ്ക്സ് :)

@Chembarathi : :D , ഇനീം സമാധാനം തരൂല്ല!! .... #നിന്നെ സഹിക്കാന്‍ വല്ല്യ ബുദ്ധിമുട്ടാ :) ഡങ്ക്യു..

Vempally|വെമ്പള്ളി said...

ഡാ മോനെ അബിക്കുട്ടാ, (എന്റെ സെയിം പേര് അതോണ്ടാണ് സ്നേഹക്കൂടുതല്‍ ട്ടോ) നീ ഇങ്ങനൊരു പോസ്റ്റിട്ടത് ഞാനറിഞ്ഞില്ലാല്ലൊഡാ. സോ ലേറ്റ് ബട്ട് നീ സത്യാ പറഞ്ഞത് സംഗതി ട്വീറ്റിങ് സോ ഇന്ററസ്റ്റിങ്!

Post a Comment