അവര്‍ ,റ്റ്വിറ്റര്‍ ഫ്രെന്റ്സോ അതോ ജീവന്‍ടോണോ

ഏഴുവര്‍ഷത്തെ പ്രെവാസം എന്നിലെ കരിയറിനെ ഒരു പരിധിയൊക്കെ സഹായിച്ചുണ്ടെങ്കിലും, എന്നിലെ നാട്ടിന്‍പുറത്തുകാരനെ നശിപ്പിച്ചു തുടങ്ങിയിരുന്നു, എന്തൊക്കെയോ നഷ്ടപ്പെടുന്നതു പോലെ.. നാടിന്റെ നന്മകള്‍ എന്നില്‍നിന്നും നഷ്ട്ടപ്പെട്ടിരുന്നുവോ??


നാട്ടിലെ മലയാളം സ്കൂളില്‍ തുടങ്ങിയ പടിത്തം. 7ആം ക്ലാസ്സിനു ശേഷം നഗരത്തിലെ സര്‍ക്കര്‍ ബോയ്സ് സ്കൂളിലേക്ക് പറിച്ചു നടപ്പെടുകയും,.. (ഞങ്ങടെ നാട്ടിലുള്ള സ്കൂളില്‍ അന്ന് 7ആം ക്ലാസ്സു വരെമാത്രമേ ഉണ്ടായിരുന്നുള്ളൂ..) സ്കൂള്‍ മാറ്റത്തിനൊപ്പം എന്റെ ഏറ്റവും അടുത്ത ഫ്രെന്റ്സിനെ എനിന്ക്കു നഷ്ട്ടപ്പെടുകയായിരുന്നു.. സര്‍ക്കാര്‍ സ്കൂളില്‍ പിന്നെ മൂന്നു വര്‍ഷം കൂടി.. പത്താം ക്ലാസ്സ് പാസ്സവുമെന്ന് വിചാരിച്ചതല്ല.. പക്ഷെ എങിനേയൊ പാസ്സായി.. രണ്ടു വര്‍ഷം +2 എന്നുപറയുന്ന അഭ്യാസം.. നാട്ടില്‍ അന്നൊക്കെ +2 ഉള്ള സ്കൂളുകള്‍ വളരെ അപൂര്‍വമായിരുന്നു.. കൂടെ പടിച്ചവരൊക്കെ പ്രി-ഡിഗ്രി എന്നൊക്കെ പറഞു കോളേജില്‍ പലതരത്തിലുള്ള പുതിയ ഡ്രെസ്സുകളൊക്കെയിട്ടു.. ക്ലാസ്സു കട്ടടിച്ച് സിനിമാക്കു പോകുമ്പോള്‍ ഞാന്‍ മാത്രം സ്കൂള്‍ യൂണിഫോമും പുറത്തൊരു വല്യ ബാഗും!! വാട്ടര്‍ ബോട്ടിലും ലഞ്ച് ബോക്സും.. +2വിനു സയന്‍സ് ഗ്രൂപ്പെടുത്ത്പോയി എന്ന ഒറ്റക്കാരണത്താല്‍,.. എഞ്ചിനിയര്‍മാരെയും ഡോക്റ്റര്‍മാരേയും ഉണ്ടാക്കി രാഷ്ട്രസേവനത്തിനു വിടാന്‍ പര്യാപ്തമാക്കുന്ന കേരളത്തിലെ ഫേമസ് പി സി “തന്തയില്ലാതവന്റെ” ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റ്രെന്‍സ് കോച്ചിങും മറ്റുമായി ജീവിതം ഒരു വല്ല്യ ചോദ്യച്ചിന്നമായി തോന്നിത്തുടങിയിരുന്നു..


ഇപ്പോഴതെ ഹൈറ്റെക്ക് പിള്ളേരെപ്പോലെ ജനിച്ചുവീഴുമ്പോളേ.. എനിക്കു ഇഞിനീറാവണം ഡോക്കിട്ടറാവണം എന്നൊന്നും അന്നുഞാന്‍ ചിന്തിച്ചിരുന്നെയില്ല .. എന്തെങ്കിലും പടിക്കണം.. എങ്ങനേയൊക്കെയോ ജീവിക്കണം എന്നേയുണ്ടായിരുന്നുള്ളൂ (ഒരു ആള്‍ ഇസ് വെല്ല് റ്റയിപ്പ് ).. പിന്നെ വല്ല്യച്ച്ന് എങിനേയോ എഞിനീയറായിപ്പോയി എന്ന കാരണത്താല്‍.. എന്നേയും എഞിനീയറാക്കണം എന്നൊരു കടുത്ത വാശി പിതാശ്രീക്കുണ്ട്ടയിരുന്നതുകൊണ്ട്.. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു പ്രെഫൊഷന്‍ തെരഞെടുക്കാന്‍ എന്നെ നിര്‍ഭന്തിച്ചു കൊണ്ടേയിരുന്നു!! എല്ലാത്തിലും ബിലൊ ഏവരേജ് ആയിരുന്ന ഞാന്‍ പി സി എന്നു പറയുന്ന കൊലയാളിയുടെ മുന്നില്‍പ്പെട്ട അറവുമാടായി!! ഇഷ്ട്ടമല്ലായിരുന്നെങ്കിലും അച്ചനുമമ്മയുടെയും ആഗ്രഹത്തിന്‍ എതിരുനിലക്കാന്‍ തോന്നിയില്ല!! വല്ലാത്തപേടിയായിരുന്നു അച്ചനെ ..പേടിയായിരുന്നു ഉഴപ്പാന്‍


അക്കൊല്ലത്തെ എന്റ്രന്‍സ് ചരിത്രത്തില്‍ ഏറ്റവും കുറവു റങ്കുവാങി എന്റ്രന്‍സ് റെക്കോട് തിരുത്തി ഞാന്‍ മുന്നേറി.. അച്ച്നുമമ്മക്കും അതു വലിയൊരു ഷോക്കായിരുന്നു.. അവരുടെ വിഷമം കണ്ട് അന്നേരത്തെ പൊട്ടബുദ്ധിക്ക് ഒരു പ്രോമിസ്സ് കൊടുക്കുകയും.. ഇനി അവര്‍ എന്തു പടിക്കാന്‍ പരഞാലും അതു ച്യ്തോളാമെന്നും.. വിഷമിക്കരുതെന്നും! ആ വാക്കുകള്‍ പാരയായി പിന്നെ വന്നുഭവിക്കുകയും ചെയ്തു!.... +2വിനു എഞിനിയറിങ്ങ് കോളേജുകള്‍ക്കു വേണ്ട മിനിമം മാര്‍ക്ക് കോപ്പിയടിച്ചിട്ടു കിട്ടിയതുകൊണ്ട് .. അച്ചന്‍ തന്റെ മകനെ കേരളത്തിനു വേണ്ടെങ്കില്‍ വേണ്ട കറ്ണാടകത്തില്‍ മകനൊരു മുത്തായി മാറും! എന്നു തോന്നിയതു കൊണ്ടാവാം!! എം എസ് രാമയ്യ എന്ന പേരുള്ള ഒരു വല്ല്യ മനുഷ്യന്റെ പണച്ചാക്കുകളുടെ മക്കള്‍ മാത്രം പടിക്കുന്ന ആ കോളേജില്‍ അഡ്മിഷന്‍ ശരിയാക്കിയതും.. അവിടേക്കു പോകാന്‍ നിര്‍ഭന്തിതനായതും


കോളേജില്‍ ചെന്ന ആദ്യ ദിവസം തന്നെ മനസ്സിലായി ഇവിടമെനിക്കു പറ്റില്ലാന്ന്.. അന്നൊന്നും ഇന്‍ഗ്ഗീഷെന്നു കേട്ടാ വല്ല്യ വിവരക്കേടാണെന്നു പറയുമായിരുന്നു!! .. അവിടെ ചെന്നപ്പൊ എവിടെത്തിരിഞൊന്നു നോക്കിയാലും അവിടെല്ലാം ഇങ്ങ്ലീഷ് മാത്രം!! ആദ്യ ദിവസം തന്നെ ഞാന്‍ ഒരു പ്രെതിജ്ഞയെടുത്തു.. ഇനിയണോട്ട് ഇങ്ങ്ലീഷില്‍ മാത്രമേ സംസാരിക്കുള്ളൂവെന്ന്.. ഒരാഴ്ച്ച ആരോടും മിണ്ടാതെ നടന്നു.. പിന്നെ പ്രെതിജ്ഞക്കു വേണമെങ്കില്‍ മറ്റുവല്ലോരേം കിട്ടും ഞാന്‍ പോണെന്നു പറഞ്ഞ് . രാഷ്റ്റ്ര ഭാഷ ഹിന്ദിയില്‍ ഒരു കൈ നോക്കിത്തുടങി..!! അങ്ങനെ വളരെക്കുറച്ചു ഫ്രെന്റ്സും.. വരണ്ട ജീവിതവുമായി നാലുവര്‍ഷം.. ആര്‍ ടി നഗറെന്നുപറയുന്ന ഒരു സ്ഥലത്തയിരുന്നു താമസുച്ചിരുന്നത്.. അവിടെയിണ്ടായിരുന്ന കുറച്ചു ഫ്രെന്റ് ഒരുപാടു സഹായിച്ചുണ്ടെന്നെ.. കോളേജിലെ മലയാളികളെന്നു വിളിക്കുന്ന മല്ലൂസിനെക്കൊണ്ട് എനിക്കു പ്രെശ്നങ്ങളല്ലാതെ മറ്റൊന്നും ഊണ്ടായിട്ടില്ല... അവര്‍ എപ്പോഴും പറയും ഞാനൊരു കണ്ട്രി.. !! ശരിയായിരുന്നു.. ഞാന്‍ കണ്ട്രി മാത്രമായിരുന്നില്ല.. ജീവിച്ചിരുന്നത് 14ത് സെഞ്ച്വറിയിലും..!! പക്ഷെ ഹിന്ദിക്കാരായ നല്ല കുറച്ചു സഹോദരന്മാര്‍ ഉണ്ടായിരുന്നതുകൊണ്ടും.. കൊടുക്കുന്ന ഫീസിനു പടിക്കുക മാത്രമാണെനിക്ക് ചെയ്യാനുള്ളു എന്ന തിരിച്ചറിവും പടിക്കാനെന്നെ പ്രേരിപ്പിച്ചു!! ഒരുകണക്കിനു പറഞ്ഞാല്‍ നിര്‍ഭന്തിതനായി!!


അവിടെനിന്നു അത്യാവശ്യം നല്ല മാര്‍ക്കോടെ പാസ്ഔട്ടായി എങ്കിലും! എന്നിലെ കാരക്റ്ററിനു കാര്യമായ മാറ്റം വന്നിരുന്നു!! ടോട്ടലി ഇന്റ്രൊവെര്‍റ്റ്..!! അങനേയാണ് ചേച്ചിയുടെ ഐഡിയപ്രെകാരം എന്റെ സ്വഭാവം മാറ്റിയെടുക്കാനെന്ന വ്യാജേന ആസ്റ്റ്രേലിയയിലെ സിഡ്നിയില്‍ എത്തിപ്പെടുകയും.. ഇവിടെ പബ്ലിക് ഫൈനാന്‍സില്‍ എം ബി എ എന്നു പറയുന്ന എന്തോ ഒന്ന് ഏടുക്കുകയും ചെയ്തു!! പടനകാലത്ത് സൂപ്പര്‍മാര്‍ക്കറ്റ് പിസ്സ ഡെലിവറി, പെറ്റ്രോല്‍ പമ്പ് തുടങിയ സ്ഥലങ്ങളില്‍ ജോലിനോക്കി.. അതൊരു വലിയ എക്സ്പീരിയന്‍സ് ആയിരുന്നു.. പടിത്തത്തിനു ശേഷം ഒരു ബാങ്കില്‍ ജോലികിട്ടുകയും ചെയ്തു , അതിനിട്ക്ക് ഇവുട്ത്തെ പി ആര്‍ ഉം , സിറ്റിസന്‍ ഷിപ്പും എടുക്കുകയും ചെയ്തു! അപ്പോഴാണറിയുന്നത് അളിയച്ചാരുടെ ചങ്ങായി പോലീസില്‍ ചേരുകയും! കാശുനന്നയി സമ്പാദിക്കുകയു ചെയ്യുന്നുടെന്നറിയുന്നത്! പുള്ളിയെ കാണുമ്പോഴുള്ള ഞാനടക്കമുള്ള മറ്റു മലയാളികളുടെ ബഹുമാനം എന്നെ ലതാവാന്‍ പ്രേരിപ്പിച്ചു!! അങ്ങനെ ചാള്‍സ് സ്റ്റുര്‍റ്റ് യൂണിവേഴ്സിറ്റിയില്‍ പൊലിസിങ് പ്രാക്റ്റീസ് പടിക്കാന്‍ പോകുകയും ഗോട്ട് സെലെക്റ്റഡാവുകയും ചെയ്തു!! റ്റ്രേനിങ്ങിന്റെ സമയത്തു തന്നെ എനിക്കു മനസ്സിലായി, ഈ പരിപാടി എനിക്കു പറ്റിയതല്ലെന്ന്.. പിന്നെ നീണ്ട ഒരു വര്‍ഷം കടിനമായ ജ്വാലിയുടേതായിരുന്നു.. പുറത്തു ചിരിക്കുമ്പോഴും ഉള്ളില്‍ വര്‍ണ്ണവെറിയുള്ളവരുടെ നാടാണ് ആസ്റ്റ്രേലിയ എന്നു മനസ്സിലായി.. പ്രെത്യേകിച്ചും മേലാപ്പീസറ്മാര്‍ക്കിടയില്‍! അങ്ങനെ ജയിലില്‍ കിടക്കുന്നവരുടെ മാലാഖമാരുടെ ജ്വലിക്കായി ഒഴിവുവരുകയും .. അവിടെ അവരുടെ കാര്യങ്ങല്‍ നോക്കുകയും അവരെ നേര്‍വഴിക്കു നടത്താന്‍ ഉത്തരവാദിത്തമുള്ള ഒരു ജ്വാലിക്കാരനയി ജോയിന്‍ ചെയ്യുകയും ചെയ്തു!!


അങ്ങനെ വളരെക്കുറച്ചു ഫ്രെന്റ്സും മറ്റുമായി.. യാന്ത്രീകമായി ജീവിച്ചു വരുമ്പോഴാണ് റ്റ്വിറ്ററില്‍ ജോയിന്‍ ചെയ്യുകയും പിന്നെ അതെന്താണെന്നു മനസ്സിലാവാത്തതുകൊണ്ടാണോ എന്തോ! ഉപയോഗിക്കാതേയുമിരുന്നു!! ഒരു ദിവസം മലയാളം ന്വീസ് പേപ്പേര്‍സ് തിരയുന്നതിനിടയില്‍.. യാദര്‍ശികമായി.. കുറച്ചു മലയാളം ബ്ലോഗുകള്‍ കാണാന്‍ ഇടയാവുകയും... വിശാല്‍ ഭായുടെ കൊടകര പുരാണം, അരവിന്തേട്ടന്റെ മൊത്തം ചില്ലറ, റ്റിന്റൂന്റെ തല്ലുകൊള്ളിയുടേ ആത്മകഥ, ബെര്‍ളിയുടെ ബെര്‍ളിത്തരങ്ങള്‍, അരുണിന്റെ കായംകുളം സൂപ്പെര്‍ഫാസ്റ്റ് തുടങ്ങിയവയുടെ സ്ഥിരം വായനക്കരനാകുകയും ചെയ്തു..


അതിനിടയില്‍ റ്റ്വിറ്റരില്‍ ആക്റ്റീവാവാന്‍ തീരുമാനിക്കുകയും!! മുകളില്‍ പറഞ്ഞവരെ ആഡ് ചെയ്യന്‍ ശ്രെമിക്കാന്‍ തീരുമാനിച്ചു.. ആദ്യം ഞാന്‍ ഫോളോ ച്യ്തത് മോള്‍ നല്ലകുട്ടിയാണെന്നു പറയുന്ന കുസ്രിതിറ്റിന്റുവെന്ന @7in2 റ്റിന്റുവിനേയും, പിന്നെ വാരാപ്പുഴ്യെന്ന ഗ്രാമത്തിലെ ആദ്യ എഞ്ചിനീര്‍ വിനുസേവ്യര്‍ @vinuxavier എന്ന വിനൂനേയും, എല്ല്ലാവരേയും മാച്ചൂന്നു വിളിക്കുന്ന രെതീഷ് ഭായെന്ന രതീഷ്ആര്‍ @RatheeshR നെയും, ആന്‍ സെറയെയും @Annsarah_, റി-റ്റ്വീറ്റിന്റെ ആശാന്‍ ജീയെന്ന @_ji ആര്യന്‍ (അജിത്), പാവങ്ങളുടെ ടോംക്രൂയീസ് @tomkidu റ്റോം കിഡ്, മിസ്റ്റര്‍നസ് ഗെയ് @MisterNiceGuy_ എന്ന ഇസാദ്, വര്‍ത്തമാനത്തില്‍ സവ്മ്യനും സത്യത്തില്‍ പുലിയുമായ @rakeshnair2005 രാകേഷ്, സൌത്ത് ആഫ്രിക്കയിലെ മലയാളം ബ്ലോഗര്‍കിങ്ങ് ചില്ലരയെന്ന @chill_ara അരവിന്തേട്ടന്‍, സെന്റിയുടെ ആശാനായ സെക്വൊക്സ് (എന്തോ ഒന്ന്)@zeqox എന്ന രഞ്ജിത് അവരാച്ചന്‍, വല്ലപ്പോഴും മാത്രം റ്റ്വീറ്റുന്ന നേഹയെന്ന @chembudu ചെമ്പുഡു, അമിട്ടിന്റെ റ്റ്രഷറെര്‍ എന്നവകാശപ്പെടുന്ന @shemeel_ ഷെമീല്‍, തുടര്‍ന്ന് പടം പുലി സമീര്‍ എന്ന @sameerpas പുള്ളിപ്പുലി, പിന്നെ സ്ഥിരം തല്ലുപിടുത്തമാണെങ്കിലും എപ്പൊഴും ചിരിക്കുന്ന ചെമ്പരത്തിയെന്ന @chembarathi പ്രിയങ്ക, എല്ലയിപ്പോഴും ഊരുതെണ്ടുന്ന റ്റിറ്റൊചായന്‍ @titochayan എന്ന റ്റിറ്റൊ, പണിപോയാലും റ്റ്വീറ്റുമെന്നു പരയുന്ന, ദില്‍ സെ ദെല്ലി സെ കുര്യന്‍കെസി @KurianKC എന്ന കുര്യന്‍, ഫൊരൊസാക് @firozack എന്ന ഫിരോസ് അലി, ബെവ്കൊയുടെയും, ഷാപ്പുകാരുടെയും മുത്ത് എവിവിഷ്ണുവെന്ന @avvishnu വിഷ്ണു, ബഹറിനില്‍ നിന്നും കലക്കന്‍ നമ്പറുകളുമായി @ranjithviswam രഞ്ജിത് വക്കീല്‍ , പിന്നെ കന്നട, തെല്‍ഗു സില്‍മ്മേടെ ആരാധകന്‍ @Briondale ബ്രയോന്‍ഡെയില്‍ , അലക്സാന്റ്രിയായിലെ അലക്സാണ്ടര്‍ @jobinbasani ജോബിന്‍ബസാനി, സഹായ ഹസ്തവുമായി @kithoos കിത്തൂസ് ഭായ്, അക്ഷരങ്ങള്‍ കയ്യിലിട്ടു അമ്മാനമാടുന്ന ഫയല്‍വാന്‍ @dhaneshsnair ധനേഷ്, പിന്നെ സ്പൊര്‍റ്റ്സ് ആന്റ് യാത്രാ വിശേഷങ്ങളുമായി വിഷ്ണു ആര്‍ @vishnu_r_ എന്ന വിഷ്ണു, ഉബുന്തു ആന്റ് ഗ്രാഫിക് ഡിസൈനിങ് ക്രെസുമായി വിനുറ്റെക് എന്ന @vinutux വിനേഷ്, വിനൂന്റെ ചളു ഐ ഡി വിക്സ് വിക്സ് vx_vx, ആന്‍ സെറയുടെ കസിന്‍ ചെറിയ തല്ലുകൊള്ളി @anittamat അനിട്ടമാറ്റ് എന്ന അനീറ്റ, വിയന്നയില്‍ സ്ഥിരം മൂന്ന് നാല് ആറ്റംബോമ്പ് ചുമ്മാ രസത്തിനു തല്ലിപ്പൊട്ടിച്ചു കളിക്കുന്ന വെമ്പള്ളി(ജി)യെന്ന @vempally എബി പാലമറ്റം, ഭാര്യയെ പേടിച്ചു മറ്റൊരു ഐ ഡി കൂടിത്തുടങ്ങിയ രാകേഷിന്റെ @R_online (എന്നിട്ട് അമിട്ടിനു വേണ്ടിയെന്നു നമ്പറ്)ആര്‍ ഓണ്‍ലയിന്‍, യു കെ വിഷ്ണൂന്റെ അ-പാര ഐ ഡി @vi_sh_nu, അവസാനമായി .. ചെലച്ചിട്ട് ഒരു രക്ഷേം കിട്ടാതെ റ്റ്വിറ്റരില്‍ കിടന്നു ചെലക്കുന്ന @chelakkandupoda ചെലക്കാണ്ടുപോഡാ..


പ്രിയ സുഹ്രുത്തുക്കളെ.. എല്ലാത്തിനും നന്ദി.. എന്നെ നിങ്ങളുടെ കൂടേ ഫ്രെന്റായി കൂട്ടിയതിന്..ഞാന്‍ പറയുന്നതെല്ലാം ക്ഷെമയോടെ കേട്ടതിന്..എന്നെ നിങ്ങളിലൊരാളായി കണ്ടതിന്.. എനിക്കെന്റെ ബാല്യത്തിലെ ഓര്‍മകള്‍ കുറച്ചെങ്കിലും തിരിച്ചു തന്നതിന്.. നന്ദി ഒരു നൂറു വട്ടം


“അമിട്ട് റ്റ്വീറ്റപ്പിന് എല്ലാ ഭാവുകങ്ങളും

AMIT ( Association of Malayalam Idivettu Tweeters ) tweet-up