മുത്തശ്ശി ഒരു പ്രെസ്ഥാനം

"ഈ മരങ്ങളും വീടുകളും മനുഷ്യരും എന്താണച്ചാപിന്നോട്ടു പോകുന്നത് ??" റ്റ്രേനില്പോകുമ്പോള്മനുക്കുട്ടന്ഒരുപാടുതവണ ചോദിച്ചിട്ടുള്ളതാണ്‍ ..എല്ലയിപ്പോഴും ഒരുത്തരം തന്നെ കിട്ടുംഅതെല്ലാം അവിടെത്ത്ന്നെ നിക്കാണെന്നും ,മനുക്കുട്ടനും അച്ചനുമാണു മുന്നോട്ടുപോകുന്നതെന്നും”....അപ്പൊ മനുക്കുട്ടന്‍ ‍കള്ളം പറയാണെന്ന്, ഈ അഛനെന്തറിയാം മരങ്ങള്‍ക്കെല്ലാം ജീവനുണ്ടെന്നാ റ്റീച്ചറ് പറഞേക്കണേ, അപ്പൊ അപ്പോ മരോം നടക്കണ്ടേ..??",


"മരം മുറിച്ചാ അതിനു വേദനിക്കില്ല്യേ..??"


"മരം ഒരു വരാന്നാ റ്റീച്ചറ് പറഞത്... എന്താണച്ചാ ഈ വരം..??!!"


"ഈ മരം മുറിച്ചാ, അതീക്കൂടുകൂട്ടീറ്ക്കണ കുഞ്ഞിക്കിളീകളെവടെപ്പോകും അച്ചാ..??"


"എന്തിനാച്ചാ ഈ മരങ്ങളും, ചെടികളും മുറിക്കണേ..??!" "മരങ്ങളാണ്‍ നമ്മെ രക്ഷിക്കുന്നതെന്ന് റ്റീച്ചര്‍ പറഞത് ശരിയാണോ അച്ചാ.??"




അവസാനം അച്ചന്‍ മനുക്കുട്ടനെ അവിടുന്ന് ഓടിക്കും..!!.. അതെല്ലയിപ്പോഴും അങനാ മനുക്കുട്ടന്റെ ഒരു ചോദ്യവും അച്ചനുമമ്മക്കും ഇഷ്ട്ടമല്ല ചെവിതല തരില്ല്യാ ചെക്കന്‍ അമ്മ എപ്പളും പറയും. ലതേ ചെക്കന്‍ എന്താണ്ട് ചോദിക്കണന്ന്എന്നും നീട്ടിപറഞേച്ച് അച്ചന്‍ വന്‍ ഗൌരവത്തിലാകും.!!.


എപ്പളും മനുക്കുട്ടന്റെ ചോദ്യങള്ക്കുത്തരം തരുന്ന തെക്കേലെ അമ്മിണിമുത്ത്ശ്ശ്യാ..... മുത്തശ്ശിക്കുപല്ലില്ലാത്തോണ്ട് ചിരിക്കുമ്പൊ നല്ല രസാ..ചെറ്യേകുട്ട്യോള്ടെ മാരി ... എപ്പളും മുറുക്കണകാരണം നാവൊക്കെ ചോന്നിരിക്കും... ഒരിക്കെ മനുക്കുട്ടനും തന്നു മുറുക്കാനായിട്ട് വെറ്റിലേം പാക്കും!!.... ചുണ്ണാബും, പൊകലേം..വല്ല്യോര്‍ക്കുള്ളതാത്രേ... മുറുക്കീട്ട് മനുക്കുട്ടനിഷ്റ്റായില്ല്യാ ..!! ഒരു വല്ലാത്ത ചൂവേം, തലചുറ്റലും... ഈ മുത്ത്ശ്ശി ആളൊരു രാക്ഷസ്സ്യാന്നു മനസ്സീ കരുത്യേം ചെയ്തു:“...1!... അല്ലാതെങ്ങിനാ മുറുക്കുന്നേ..??


മുത്ത്ശ്ശിടെ കയ്യില്കുറേ കഥീണ്ട്... കുട്ട്യോല്ക്കുള്ളകഥ, പിന്നെ കവിതേണ്ട്.. സ്കൂളിലെ കവിതേല്ല..അവളെ മനുക്കുട്ടനിഷട്ടല്ല.. അവള്ടച്ചന്ദുബായിന്ന്വന്നിട്ട് എല്ലവര്ക്കും മുട്ടായി കൊടുത്തുമനുക്കുട്ടനുമാത്രം തന്നില്ല... അമ്മോടു പറഞ് അവെളെ വെളിച്ചത്ത് ചോറുകൊടുത്ത് ഇരുട്ടത്ത് ഉറക്കണം.. പക്ഷെ മനുക്കുട്ടന്‍ ഇരുട്ട് പേട്യാ... ഇരുട്ടത്താണത്രേ കുട്ട്യോളെപ്പിടുത്ത്ക്കാര്‍ വര്യാ..!! കുറുംബുകാണുച്ചാ മനുക്കുട്ടനേം അവരു പിടിച്ചോണ്ടു പോകുത്രേ.. പിടിച്ചോണ്ടുപോയി... കണ്ണുകുത്തിപ്പൊട്ടിച്ച്, കയ്യും കാലും എല്ലാം ഒടിച്ച് പിച്ചതെണ്ടിക്കന്‍ കൊണ്ടുപോവൂന്നു അമ്മിണീമുത്തശ്ശ്യാ പറഞ്ഞുതന്നേ... അമ്മേ തായേ വല്ലതും തരണേ, “.. എന്നുകൂടി പറയണത്രേ..!! കണ്ണുകുത്തിപ്പൊട്ടിച്ചതും പോരാഞ് തമിഴ്കൂടി പറയണമെന്നു കേട്ടപ്പൊത്തന്നെ മനുക്കുട്ടന്‍ ഒന്നു നിശ്ചയിച്ചു ..ജീവന്‍പോയാലും കുട്ട്യോളെപ്പിടുത്തക്കാരെ വീട്ടിലേക്കടുപ്പിക്കില്ലാന്ന്..!!


അമ്മിണിമുത്തശ്ശിക്ക് മനുക്കുട്ടനെ വല്ല്യ ഇഷ്ട്ടാ....ഒരൂസ്സം കണ്ടില്ലെങ്കില് നീട്ട്യൊരു വിള്യാ..!! “മനുക്കുട്ടാന്ന്”... എന്നിട്ടും കണ്ടില്ലേല്എവിടെ എന്റെകുട്ട്യേന്ന് .. വിളികേട്ടാ മനുക്കുട്ടന് ചക്കേം, മാങ്ങേം, ഉണ്ണ്യാപ്പോം, അടേം എല്ലാം കിട്ടും , അതോണ്ട് മനുക്കുട്ടന്‍ എപ്പൊ ഹാജറായെന്നു ചോദിച്ചാല്‍മതി.. പിന്നെ മുത്ത്ശ്ശീടെ വക പാട്ടും, കഥേം ... അമ്മ ഉണ്ണാന്‍ വിളിക്കുന്നതുവരെ അവിടത്തന്ന്യാ,... ഒരു കാര്യത്തിലേയുള്ളൂ മനുക്കുട്ടനു വിഷമം.. വിളക്കുവക്കുമ്പോ മുത്ത്ശ്ശീടെകൂടെ നാമം ചൊല്ലാണം.... മുത്തശ്ശി ചൊല്ലുന്നതു ഏറ്റുചൊല്ലുകയുക് വേണം... ..എന്നാലും മനുക്കുട്ടനിഷ്ട്ടാ മുത്ത്ശ്ശ്യേ....

!!


മുത്ത്ശ്ശ്യീടെ വീട്ടില്‍ ഒരു ചെബകമരോണ്ട് ... അതിന്റെ മുകളിലാ മനുക്കുട്ടന്റെ ഇഷ്ടസ്ഥലം .... അവടെയിരുന്നാ ചെബകത്തിന്റെ മണോം കിട്ടും... ദൂരെ മൂവാണ്ടന്മാവിന്റെ ചോട്ടില്‍ മാങ്ങവീണാല്‍ അതു കാണ്വേം ചെയ്യാം..!! പക്ഷെ അപ്പടി പുളീര്‍ബാ ചെബകമരത്തുമ്മെ... എന്നാലും മനുക്കുട്ടനതീറ്റങ്ങളെ ഇഷ്ട്ടാ...!! ചാംബേമേം, ചെംബകപ്പൂമേം, മാങ്ങേമേം, വരണ പുഴുക്കളോക്കെ ഇവമ്മാരത്രേ തിന്നണത്..1!


അമ്മിണിമുത്തശ്ശി പറയാ.. ആ പുഴുക്കളാണത്ത്രേ പൂബാറ്റ്യാവണേന്ന്..


അതെങ്ങനാ ശരിയാവാ..?? പൂംബാറ്റക്കെന്തു ഭങ്ങ്യാ..?!! പുഴുക്കള്‍ക്കാണേ ഒരു ഭങ്ങീല്ല..!! മ്നുക്കുട്ടനിഷ്ടാല്ല പുഴുക്കളെ...!


മുത്ത്ശ്ശ്യേ ഈ കുഴിയാനെന്താ കുഴീലിരിക്കണേ ??"


"അതിനിര പിടിക്കാനാ കുട്ടാ..1!"


"അതെന്തിനാ ഇര പിടിക്കണേ..??"


"മനുക്കുട്ടനെന്തിനാ ചോറുതിന്നണേ, മാങ്ങതിന്നണേ, ചക്കതിന്നണേ..??"


"അതു മോന്‍ വലുതാവാന്‍..!!"


"അതുപോലെ അതിനും വലുതാവണ്ടെടാ കുട്ടാ..!!"


"കുഴിയാന വലുതായി മനുക്കുട്ടന്റെ അച്ചന്റേത്രെം വലുതാവോ..??"


"അത്രേം വലുതാവില്ല കുട്ടാ... അതു വലുതായി ഒരു തുബ്യാവും..!!"


"മുത്ത്ശ്ശ്യേ മുത്ത്ശ്ശ്യേ ..നമുക്കു തുബിയെപിടിച്ചു കളിക്കാം..!!"


മുത്തശ്ശിയെന്നും മനുക്കുട്ടന്റെ കൂടെ കളിക്കാന്‍ വരും..!! കഥ പറഞുതരും... ..........



( ഇനി തുംബിയെ പിടിക്കാനും, കഥപറനുതരാനും, പാട്ടുപാടിത്തരാനും മുത്തശ്ശി വരില്ല..17 വറ്ഷങ്ങള്‍ക്കുമുബ് മുത്തശ്ശി ഈ ലോകത്തോടു വിടപറഞു... പക്ഷെ മനുവുന്റെ മനസ്സില്‍നിന്ന് ഒരുകാലത്തിനും അടറ്ത്തിയെടുക്കാനാവില്ല, മുത്ത്ശ്ശിയില്ലായിരുന്നെങ്കില്‍ ഈ മനുവിന്റെ ബാല്യം ഇത്ര നിറപ്പകിട്ടാവില്ലയിരുന്നു... ഒരുപാടുകാര്യങ്ങള്‍ പടിക്കന്‍ കഴിയില്ലയിരുന്നു.. ആള്‍ക്കരെ എങ്ങനെ ഒരു ലാഭേച്ചയുമില്ലതെ സ്നേഹിക്കാം എന്നതിനു ഒരു വലിയ ഉദാഹരണമായിരുന്നു മുത്തശ്ശി.....!! മുത്തശ്ശിയുടെ ഓര്‍മ്മക്കായി ഞാന്‍ ഇതു സമര്‍പ്പിക്കുന്നു )

ജീവിക്കാനെനിക്കു മനസില്ല ( ഒരു ആത്മഹത്യ കുറിപ്പ് )

എന്നെ സ്നേഹിക്കുന്നവരേ, വെറുക്കുന്നവരേ....,എന്നോടു ക്ഷെമിക്കുക.. എന്റെ ഓഡിയോ , വീടിയോ ട്രാന്‍സ്മിഷന്‍ ഇ കുറിപ്പോടുകൂടി അവസാനിക്കുന്നു....,ഞാനിന്നും എന്നും ഒറ്റക്കാണ്, ഞാന്‍ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് ഒരു പട്ടിക്കുഞു പോലും തിരിഞുനോക്കുന്നില്ല, എനിക്കറിയാം പ്രെശ്നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടെന്ന്... പക്ഷേ..!! :( , ഞാനെത്ര വിഷമത്തിലാണെന്നു ആരും എന്തേ കാണാത്തേ..?? ആരും എന്തേ ഒരു ആശ്വാസവാക്കുപോലും, തമാശക്കുപോലും പറയാത്തേ..??
ഞാനൊന്നുമല്ല ഓഫീസിലും വീട്ടിലും....!! എനിക്കൊരു പെണ്‍കുട്ടിയെപ്പോലും സ്വന്തമാക്കാന്‍ കഴിഞിട്ടില്ല..., ഒന്നു പ്രേമിക്കന്‍ പോലും...!! എല്ലാകാര്യത്തിലും ടോട്ടല്‍ പരാജയം , ..!! :(
എല്ലാതില്‍ നിന്നും മോചനത്തിനായി ഒരു വഴിയേ കാണുന്നുള്ളൂ....

the only way out of this is to die

ഇനിയൊരു ജന്മ്മം ഇശ്വരനെനിക്കു തരുവാണെങ്കില്‍ അമ്മ സ്വപ്നം കണ്ട... അച്ചന്റെ ആഗ്രഹത്തിനൊത്ത.. ഒരാളായി തീര്‍ച്ചയായും ജീവിക്കും ......പക്ഷെ എല്ലാകാര്യത്തിലും എന്നെ അവോയ്ഡ് ചെയ്യരുത്....!!
i'm not smart, gud looking, athletic and katta.
അമ്മേ, അച്ചാ നിങ്ങള്‍ക്കിതൊന്നും പ്രെശ്നമല്ലയിരിക്കാം... പക്ഷെ നാട്ടിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതെല്ലാം വേണം..!! ആ റിത്വിക് റോഷന്‍ ... അവനാണമ്മേ ഇതിനൊക്കെ കാരണം..!! അവനില്ലായിരുന്നെങ്കില്‍.. അവന്റെ ഫിലിംസ് ഇറങ്ങിയില്ലയിരുന്നെങ്കില്‍....!! ഞാന്‍ ആഗ്രഹിക്കാണമ്മേ..ജനിച്ചില്ലായിരുന്നെങ്കിലെന്ന്

you're all so busy and here i sit. please someone do somthing so i can't feel the hurt anymore. i hurt so bad, what can i do?..
എന്നെയിങ്ങനെ മറ്റിനിര്‍ത്താന്‍ ഞാനെന്തു തെറ്റാ ചെയ്തത്..??? അതോ എന്നെ കണ്ടാല്‍ കരിങ്കുരങിനു കണ്ണട വച്ചപോലെയായതുകൊണ്ടാണോ,,,..??

i can't make it right by living

ഇവിടെ നല്ല ഓര്‍മ്മകള്‍ ഒന്നും തന്നെയില്ല ഓര്‍ക്കാനായിട്ട്..., അതോണ്ടുതന്നെ ഇതു തുടരാന്‍ എനിക്കു താല്‍പ്പര്യമില്ല..!! ഞാന്‍ ആരേയും വിഷമിപ്പിക്കാന്‍ വിചാരിച്ചല്ല..... “i love you all so very much, and i don't want to hurt you anymore“
ഞാനിതാ ശവത്തിനെപ്പോലെ തണുത്തുമരവിച്ചു തുടങിയിരിക്കുന്നു.... ഞാന്‍ ഞാന്‍ ... എന്റെ എല്ലാ ഫീലിങ്സും കാലിയാകുന്നപോലെ....

i am breaking into pieces..

ഇതൊരു സുഖമുള്ള യാത്രയാണ്...ഒരു വലിയ ദുഖത്തിന്റെ അവസാനവും...!! ഇനി ഞാന്‍ നിങ്ങളുടെ ഓരോരത്തുരടുടേയും ഓര്‍മ്മകളില്‍ ജീവിക്കുമെന്നു കരുതട്ടേ... ഒരിക്കല്‍കൂടെ sorry for everything..!!

സ്വന്തം
**********