മനുവിനേപ്പോലെ ഞാനും

ഞാന്‍ “മനു”... ബാല്യത്തിനു ഒട്ടും മോടിയില്ലാതെ ജീവിച്ചു തീറ്ക്കേണ്ടിവന്ന ഒരു ഹതഭാഗ്യന്‍ ...........


ഗള്‍ഫിന്റെ മായാ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്ന എണ്ണമ്പറഞ കേന്ത്രസര്‍ക്കാര്‍ ജോലി കളഞുകുളിച്ചേച്ച്, പെട്ടെന്നുതന്നെ പണക്കരനാവാം എന്ന അത്യാഗ്രഹത്തിന്റെ പുറത്തു നാടുവിട്ടു, മലയാളിയും തെലുങ്കനും, ഹിന്ദിക്കാരനും എന്നു വേണ്ടാ ലോകത്തുള്ള സകലമാന മനുഷ്യജീവികളാലും പറ്റിക്കപ്പെട്ട് ഉടുതുണിക്കു മറുതുണിയില്ലാതെ തിരിച്ചു വന്ന ഒരു അച്ചന്റെ മകനാണു ഞാന്‍ .. അച്ചന്‍ തിരിച്ചുവന്നതിനു ശേഷം ഞാനമ്മയെ ചിരിച്ചു കണ്ടിട്ടില്ല .. അന്നൊക്കെ അമ്മയുടെ കണ്ണിലുണ്ടായിരുന്ന നനവ് ..അതിപ്പോഴും എന്റെ മനസ്സിന്റെ വിങ്ങലായി ഓര്‍മ്മകളില്‍ ജീവിക്കുന്നു.....!!

വായില്‍ വെള്ളിക്കരണ്ടിയുമായി രാജകുടുംബാങ്കമായി ജനിച്ച് , കോളേജില്‍ സീനിയറായിരുന്ന എന്റെ അച്ചനെ പ്രേമിച്ചു എന്ന കുറ്റത്തിനു വീടുവിട്ടു പോരേണ്ടിവരുകയും, ഒരിക്കല്‍ എല്ലം മറന്നു എല്ലവരും തിരികെ വിളിക്കന്‍ വരും എന്നു കാത്തിരിക്കുകയും, വിഷമഘട്ടങ്ങളില്‍ ആരും സഹായത്തിനില്ലാതെ...ജീവിതത്തിന്റെ കൈപ്പുനീര്‍ ഏറെ കുടിക്കേണ്ടി വന്ന എന്റെ സ്വന്തം അമ്മ..

അന്നു ഞാന്‍ രണ്ടാം ക്ലാസ്സില്‍ പടിക്കുന്നു... എല്ലാം നഷ്ടപ്പെട്ടു തകര്‍ന്നു നില്‍ക്കുന്ന അച്ചനും ... ജീവിതം കുരുപ്പിടിപ്പിക്കന്‍ ഓടിനടന്ന് ജീവിതത്തിന്റെ എല്ലാ നിറങ്ങളും നഷ്ടപ്പെട്ട അമ്മയും.... എന്നേക്കാള്‍ ഒന്നര വയസ്സ് കൂടുതലുള്ള എന്റെ സ്വന്തം ചെച്ചിയും..... അന്നൊക്കെ അമ്മയുടെ മനസ്സിലുണ്ടായിരുന്ന ഒരു ഫയറാണ് ഞങ്ങളെ ജീവിക്കന്‍ പ്രെരിപ്പിച്ചത്... അന്നൊക്കെ അമ്മ പറയും “കാശും ഭക്ഷണവും” വെറുതേ കളയരുതെന്ന്... അതിന്റെ അര്‍ഥം മനസ്സിലാക്കന്‍ പിന്നേയും വര്‍ഷങ്ങള്‍ എടുത്തു എനിക്കും ചേച്ചിക്കും...

സ്കൂള്‍തുറക്കുംബോള്‍ എല്ലവരും പുതിയ ബാഗ്, യൂണിഫോമ്, ബുക്സ് എന്നിവയുമയിവരുമ്മ്ബോള്‍... തലേകൊല്ലത്തെ യൂണിഫോമും, മ്റ്റാരുടേയോ പഴയ ബുക്കും, കുടയൊന്നുമേ കാണൂ ഞങ്ങ രണ്ടു പേര്‍ക്കും കൂടി...... അന്നൊക്കെ വലുതാവാന്‍ പേടിയായിരുന്നു ഞങ്ങക്കു രണ്ടു പേര്‍ക്കും... വലുതായാല്‍ ഡ്രെസ്സു ചെറുതാവുമല്ലോ എന്ന പേടി... ചെറുതായാല്‍ പുതിയതു വാങ്ങാന്‍ കാശിലാല്ലോ എന്ന പേടി..അമ്മയുടെ വിഷമം കാണേണ്ടിവരുമല്ലോ എന്നുള്ള സങ്കടം ... പ്രിമറി ടീച്ചറുടെ എണ്ണിച്ചുട്ട അപ്പം പോലെയുള്ള ശബളത്തില്‍ നിന്നും....വീടിന്റെ ലോണ്‍.. വീട്ടുചിലവുകള്‍...എന്റേയും ചേച്ചിയുടേയും പടനം.... എന്നിവയൊക്കെ കഴിഞാല്‍ ഒന്നുംതന്നെ ബാക്കിയുണ്ടാവാറില്ലായിരുന്നു... അന്നോക്കെ പച്ചക്കറി എന്നോരു സാതനം പുറത്തുനിന്നും വങ്ങാറില്ലായിരുന്നു... അമ്മയെല്ലം വീട്ടില്‍ത്തന്നെ നട്ടുനനച്ചുണ്ടാക്കും...... അന്നോന്നും റേഷനരി വാങ്ങാറില്ലായിരുന്നെങ്കിലും... കൂട്ടത്തിലെ ഏറ്റവും വിലകുറഞ അരിയായിരുന്നു വാങ്ങിക്കോണ്ടിരുന്നത്..,

അന്നൊക്കെ ആല്‍ബം എടുത്തുവച് അമ്മയോടു ഞാന്‍ ചോദിക്കും.... “ഞാനെവിടാണെന്ന്“... ഒന്നോ രണ്ടോ ചിത്രങല് മാത്രമെ ഞാന്‍ ഉണ്ടായിരുന്നുള്ളൂ... അതുതന്നെ ആറുമാസമുള്ളപ്പോളെടുത്ത ഒന്നും ഒന്നര വയസ്സുള്ളപ്പോളെടുത്ത ഒന്നും... എന്നല്‍ ചേച്ചിയിടെ ഒരുപാടുണ്ടായിരുന്നു.... ബ്ലാക് ന്‍ വൈറ്റും അല്ലാത്തതും... അന്നൊക്കെ അടുത്ത വീട്ടിലെ കുട്ടികള്‍ ഓട്ടോയില്‍ സ്കൂളില്‍ പോകുമ്പോള്‍ .. ഞാനും ചേച്ചിയും പാടത്തുകൂടി (അതായിരുന്നു ഷോര്‍ട്ട് കട്ട് , എന്നാലും രണ്ടു രണ്ടര കിലോമീറ്റര്‍) കാല്‍നടയായി പോകുമായിരുന്നു... അന്നൊന്നും എന്റെ ഒരു നിക്കറിനും ബട്ടനുണ്ടായിരുന്നില്ല... മഴക്കലത്ത് പാടത്ത്കൂടി പോകുമ്പോള്‍ ചെരുപ്പൂരിപ്പിടിക്കണം അല്ലെങ്കില്‍ തെന്നി വീഴും......ഇങനെ ചെരുപ്പൂരിപ്പിടിക്കുമ്പോല്‍ ചിലപ്പോല്‍ നിക്കറില്‍ കുത്തിയിരിക്കുന്ന പിന്നിനു കാലപ്പഴക്കത്താല് സ്വയം ഊരുകയും ഒരുകയ്യില്‍ ചെരുപ്പും മറ്റെ കയ്യില്‍ നിക്കരും മുറുകെപ്പിടിച്ച് പോയിരുന്നതൊക്കെ ഒരു കാലം.....

ഒരിക്കല്‍ വാസന്തിറ്റീച്ചര്‍ എന്നോടു ഒരു ചോദ്യം ചോദിക്കുകയും ...”അതെന്റെ ബുക്കിലില്ലാ റ്റീച്ചരേന്നു “ ഞാനും............ഞാന്‍ പറഞത് സത്യമായിരുന്നു...

(തുടരും)

4 പേര്‍ എന്തൊക്കേയോ പറഞേക്കണ്.....:

AbyAUS said...

ഇതിലെ മനു ഞാനല്ല..ഒരു കഥാപാത്രം മാത്രം..!!

Rakesh R (വേദവ്യാസൻ) said...

ബാക്കി എവിടെ ?????? പെട്ടന്നാട്ടെ :)

ഇസാദ്‌ said...

എന്നിട്ട് ഗള്‍ഫില്‍ പോയിട്ടെന്തായി ?? ബാക്കിയും കൂടി എഴുതൂ.
നന്നായിട്ടുണ്ട്. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.

AbyAUS said...

@വേദ വ്യാസന്‍
എത്രയും പെട്ടെന്ന് പൊസ്റ്റാന്‍ നോക്കം !!!കമന്റിയതിനു നന്നി :)

@ഇസാദ്‌
ഗള്‍ഫില്‍ പോയത് മനുവല്ല മാഷേ...അദ്ദേഹത്തിന്റെ പിതാശ്രീ..., ഈ തല്ലിപ്പൊളി പോസ്റ്റെല്ലാം വായിച്ചു കമന്റിയതിനു നന്നി... അക്ഷരത്തെറ്റുകള്‍ എത്രയും പെട്ടെന്നു തിരുത്താന്‍ നോക്കാം...!! :)

Post a Comment